പവൻ കല്യാണിനെ നായകനാക്കി സുജിത് സംവിധാനം ചെയ്ത സിനിമയാണ് ഒജി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഒജിയുടെ വമ്പൻ വിജയത്തിന് ശേഷം അടുത്ത സിനിമയിലേക്ക് കടക്കുകയാണ് സുജിത്. നാനിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ചടങ്ങിൽ നടൻ വെങ്കടേഷ് അതിഥിയായി എത്തി. ഒരു ആക്ഷൻ ഡാർക്ക് കോമഡി ചിത്രമാണ് ഇതെന്നാണ് സൂചന.
നിഹാരിക എന്റർടൈന്മെന്റ്സ് ആണ് സിനിമ നിർമിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഗംഭീര പ്രതികരണമാണ് വീഡിയോക്ക് ലഭിച്ചത്. നേരത്തെ ഒജി, ആർ ആർ ആർ തുടങ്ങിയ സിനിമകൾ നിർമിച്ച ഡിവിവി എന്റർടൈൻമെന്റ് ആയിരുന്നു ചിത്രം നിർമിക്കാനിരുന്നത്. അതേസമയം, ഒജി ബോക്സ് ഓഫീസിൽ റെക്കോർഡിട്ട് മുന്നേറുകയാണ്. ചിത്രം ബോക്സ് ഓഫീസിൽ 300 കോടി കടന്നിരിക്കുകയാണ്. 100 കോടി ഷെയർ നേടുന്ന ആദ്യ പവൻ കല്യാൺ സിനിമ കൂടിയാണ് ഒജി. ആദ്യ ദിനം 154 കോടി ആഗോള കളക്ഷൻ നേടിയ സിനിമ 90 കോടിയോളം ഷെയർ സ്വന്തമാക്കിയിരുന്നു.
വളരെനാളുകൾക്ക് ശേഷം പവൻ കല്യാണിന്റെ പ്രതീക്ഷയുണർത്തുന്ന സിനിമയാണിത്. തമന്റെ പശ്ചാത്തലസംഗീതത്തിനും കയ്യടി ലഭിക്കുന്നുണ്ട്. ഉഗ്രൻ സ്കോർ ആണ് സിനിമയ്ക്കായി തമൻ ഒരുക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്‍റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകി. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മ്മിച്ച ഡിവിവി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിർമിച്ചത്.