MalayalamNews

‘വൺലൈൻ റെഡി’; വിക്രമാദിത്യൻ 2 എപ്പോൾ? അപ്ഡേറ്റുമായി ലാൽജോസ്

ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രമാദിത്യൻ. 2014ൽ റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളിലും അതുപോലെ പിന്നീട് മിനിസ്ക്രീനിലും ഒരുപോലെ ആരാധകരെ ഉണ്ടാക്കിയിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ഈ സിനിമയുടെ രണ്ടാം ഭാഗമുണ്ടായേക്കുമെന്ന് ലാൽജോസ് അറിയിക്കുകയുമുണ്ടായി. ഇപ്പോൾ വിക്രമാദിത്യൻ 2 ന്റെ പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.’വിക്രമാദിത്യൻ രണ്ടാം ഭാ​ഗത്തിന്റെ പണികൾ നടക്കുന്നുണ്ട്. വൺലൈൻ കാര്യങ്ങളൊക്കെ റെ‍ഡി ആയിട്ടുണ്ട്. നിലവിൽ കെ എൻ പ്രശാന്തിന്റെ പൊനം എന്ന നോവൽ സിനിമയാക്കാനുള്ള പരിപാടിയിലാണ്. ആ ചിത്രത്തിൽ ഫഹദ് ഉണ്ട്. മറ്റുള്ളവർ കൺഫോം ആയിട്ടില്ല,’ എന്നാണ് ലാൽജോസ് പറഞ്ഞത്.

2014 ജൂലൈ മാസമായിരുന്നു വിക്രമാദിത്യൻ റിലീസ് ചെയ്തത്. ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ ഒരുക്കിയ സിനിമ എൽജെ ഫിലിംസിന്റെ ബാനറിൽ ലാൽജോസ് തന്നെയായിരുന്നു നിർമിച്ചത്. നമിത പ്രമോദ്, അനൂപ് മേനോൻ, ലെന, സന്തോഷ് കീഴാറ്റൂർ, ജോയ് മാത്യു, സാദിഖ് തുടങ്ങിയവരും ഭാഗമായ സിനിമയിൽ നിവിൻ പോളിയും ഒരു കാമിയോ വേഷത്തിൽ എത്തിയിരുന്നു.അതേസമയം കെ എൻ പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിനെ ആസ്പദമാക്കി ഒരു സിനിയമം ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ് ലാൽജോസ് ഇപ്പോൾ. ഫഹദ് ഫാസിൽ ഈ സിനിയമയുടെ ഭാഗമാകുമെന്നാണ് വിവരം. വിന്‍സി അലോഷ്യസ്, ദര്‍ശന സുദര്‍ശന്‍, ജോജു ജോര്‍ജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘സോളമന്റെ തേനീച്ചകളാ’ണ് ലാൽ ജോസ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button