മലയാള സിനിമയില്‍ വിസ്മയമായിരിക്കുകയാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്. പാൻ ഇന്ത്യൻ ചിത്രമായ എമ്പുരാന് മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി മുന്നേറുകയാണ്. പ്രമേയപരമായി വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങുമ്പോഴും കളക്ഷനില്‍ സര്‍വ്വകാല റെക്കോര്‍ഡുമായി എമ്പുരാന് കുതിക്കുകയാണ്.
29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസം ഏപ്രില്‍ 6 നാണ് പ്രിയദര്ശന്-മോഹന്‍ലാല്‍ കോമ്പോയില്‍ ഒരുക്കിയ കാലാപാനി പ്രദര്‍ശനത്തിന് എത്തുന്നത്.ഒരേസമയം മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്തു. റിലീസിംഗ് കേന്ദ്രങ്ങളിലെല്ലാം സൗണ്ട് സിസ്റ്റം നവീകരിച്ചതുപോലും വാര്‍ത്തയായി. ഡോല്‍ബി സിസ്റ്റം ആദ്യമായി മലയാളി അനുഭവിച്ചറിഞ്ഞതും കാലാപാനിയിലൂടെയായിരുന്നു.
മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്രണവം ആര്‍ട്ട്സ്, ഗുഡ്നൈറ്റ് മോഹന്റെ ഷോഗണ് ഫിലിംസുമായി ചേര്‍ന്നായിരുന്നു കാലാപാനി നിര്‍മ്മിച്ചത്. ഒന്നര കോടി രൂപയ്ക്ക് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നകാലത്താണ് അഞ്ചുകോടി ചിലവില്‍ കാലാപാനി നിര്‍മ്മിച്ചത്./1995 ല്‍ ഏറ്റവും വലിയ വിജയം കൊയ്ത ചിത്രങ്ങളില്‍ ഒന്ന് കാലാപാനിയായിരുന്നു. 5 ദേശീയ അവാര്‍ഡുകളും, ഏഴ് സംസ്ഥാന അവാര്‍ഡുകളും നേടിയ ചിത്രം സാങ്കേതിക വിദ്യകൊണ്ട് ഇന്നും മികച്ച ചിത്രമായി ചര്‍ച്ച ചെയ്യപ്പടുന്നു.