മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് എമ്പുരാൻ. ഒരു വശത്ത് വിവാദങ്ങളിൽ നിറയുമ്പോഴും സിനിമയുടെ ബോക്സ് ഓഫീസ് കുതിപ്പിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വെറും അഞ്ച് ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കര്‍ണാടകത്തിലെ കളക്ഷന്‍ കണക്കുകള്‍ ഔദ്യോഗികമായി പുറത്ത വിട്ടിരിക്കുകയാണ്. 10 കോടിയിലധികം ഗ്രോസ് കളക്ഷനാണ് ചിത്രം കര്‍ണാടകത്തില്‍ നിന്ന് നേടിയിരിക്കുന്നതെന്നാണ് ഹൊംബാലെ അറിയിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പൃഥ്വിരാജും മറ്റ് അണിയറപ്രവർത്തകരും പങ്കുവെച്ചിട്ടുമുണ്ട്. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. കൂടാതെ ഭാവിയിൽ മലയാള ചിത്രങ്ങള്‍ക്ക് കര്‍ണാടകയിൽ മികച്ച മാർക്കറ്റിങ് ലഭിക്കാനും ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.