പ്രേമലുവിന് ശേഷം ഭാവന സ്റ്റുഡിയോസും ഗിരീഷ് എ ഡിയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തില്‍ നിവിന്‍ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്റെയും രചന നിര്‍വഹിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. സെപ്റ്റംബറില്‍ ഓണത്തിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. സിനിമയിലെ പ്രധാന അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുന്ന ഒരു വീഡിയോയും ടൈറ്റില്‍ അനൗണ്‍സ്മെന്റിനൊപ്പം പുറത്തുവിട്ടുണ്ട്. ഛായാഗ്രഹണം അജ്മല്‍ സാബു, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്. ഭാവന റിലീസ് ആണ് വിതരണം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.