സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകാന്‍ ഒരുങ്ങുകയാണെന്ന് തരത്തിൽ വാർത്തകൾ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സഹഉടമയുമായ കാവ്യ മാരന് ആണ് വധുവെന്നും റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹവാർത്തകൾ വ്യാജമാണെന്ന് പ്രതികരിച്ചിരിക്കുകയാണ് അനിരുദ്ധ്. ‘കല്യാണമോ? വെറുതെ ഓരോന്ന് പറഞ്ഞ് പരത്തരുത്’ എന്നാണ് അനിരുദ്ധ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതോടെ അനിരുദ്ധിന്റെ വിവാഹവാർത്തകൾക്ക് ഫുൾ സ്റ്റോപ്പ് വീണിരിക്കുകയാണ്. അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരേയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഐപിഎല്‍ മത്സരങ്ങളില്‍ ഗ്യാലറിയിലെ സജീവ സാന്നിദ്ധ്യമാണ് കാവ്യ മാരൻ. ടീം ജയിക്കുമ്പോള്‍ മതിമറന്ന് ആഘോഷിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശയായി കാണപ്പെടുകയും ചെയ്യുന്ന കാവ്യയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അതേസമയം, രജനികാന്ത് നായകനായി എത്തുന്ന കൂലി ആണ് ഇനി അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തിറങ്ങാനുള്ള സിനിമ. സൺ പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും.