Telugu

പുഷ്പ-2 റിലീസിനിടെ യുവതി മരിച്ച സംഭവം; പരിക്കേറ്റ കുട്ടിയുടെ കുടുംബത്തിന് 3.20 കോടി രൂപ നല്‍കി അല്ലു അര്‍ജുന്‍

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവം വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്. സിനിമ റീലിസായി ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ സംഭവത്തില്‍ പരിക്കേറ്റ കുട്ടിയെ തെലുങ്കാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനും നിര്‍മാതാവുമായ ദില്‍ രാജു സന്ദർശിച്ചു. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുന്‍ ഇതിനോടകം 3.20 കോടി രൂപ നൽകിയതു ഇദ്ദേഹം വീഡിയോ പങ്കുവെച്ച് അറിയിച്ചു.

അല്ലു അർജുന്റെ ടീം പുറത്തുവിട്ട വീഡിയോയില്‍ കുടുംബത്തിനായി 3.20 കോടി രൂപ നല്‍കിയെന്നും ഇതില്‍ 1.5 കോടി രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപമായി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ദില്‍ രാജു അറിയിച്ചു. പ്രതിമാസം 75,000 രൂപ ലഭിക്കുന്ന രീതിയിലാണ് തുക ബാങ്കില്‍ നിക്ഷേപിച്ചതെന്നും കുടുംബത്തിന്റെ ജീവിതച്ചെലവുകളും വൈദ്യസഹായത്തിനും ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ നിക്ഷേപിച്ചതെന്നും വീഡിയോയില്‍ പറയുന്നു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും എന്നാല്‍ ചികിത്സയ്ക്കായി പിതാവ് കൂടുതല്‍ പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജു പറഞ്ഞു. അല്ലുവിന്റെ പിതാവ് അരവിന്ദുമായി സംസാരിച്ച് അദ്ദേഹത്തെ സഹായിക്കുമെന്ന് ഉറപ്പുനല്‍കിയതായും രാജു കൂട്ടിച്ചേര്‍ത്തു.

2024 ഡിസംബര്‍ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലും പെട്ടായിരുന്നു അപകടം. ആൻ തടിച്ച് കൂടിയ നിരവധി പേർക്ക് പേരിട്ട പറ്റിയതി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ തിരക്കിലാണ് കുട്ടിയുടെ അമ്മയും ദില്‍സുഖ്നഗര്‍ സ്വദേശിനിയുമായ രേവതി മരണപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button