Malayalam

പ്രതികാരത്തിന്റെ പകയുടെ ‘പൊങ്കാല’; തിയറ്ററുകളിൽ കൈയ്യടി ശ്രീനാഥ് ഭാസി ചിത്രം

തിയറ്ററുകളിൽ കൈയ്യടി നേടി മുന്നേറുകയാണ് ശ്രീനാഥ് ഭാസി ചിത്രം ‘പൊങ്കാല’.പ്രതികാരത്തിന്റെ പകയുടെ ഒരുപിടി നല്ല സിനിമകൾ മലയാളത്തിൽ പിറന്നിട്ടിട്ടുണ്ട്, അക്കൂട്ടത്തിലേക്ക് ആദ്യ ദിനം തന്നെ കയറിയിരിക്കുകയാണ് പൊങ്കാലയും. ആക്ഷന് പ്രാധാന്യം നൽകിയുള്ള സിനിമ സാധാരണക്കാരനൻ കടന്നുപോകുന്ന ജീവിത രാഷ്ട്രീയത്തെ വ്യക്തമായി വരച്ചിടുന്നുണ്ട്. അഭി, തരകൻ സാബു എന്ന പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കൾക്കിടയിൽ പ്രശ്‍നങ്ങളുണ്ടാവുകയും ഇവർ രണ്ടായി തിരിയുകയും…

ഒപ്പം നിന്നവർ തന്നെയാണ് തന്റെ ജീവിതത്തെ പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് തള്ളിവിട്ടതെന്ന് അഭി മനസിലാക്കുകയും പിന്നീട് സംഭവിക്കുന്ന സംഭവികാസങ്ങളുമാണ് സിനിമ പറയുന്നത്. ചിത്രത്തിൽ ശ്രീനാഥ് ഭാസി അഭിയാകുമ്പോൾ, സാബുവായി അഭിനയിച്ചിരിക്കുന്നത് ബാബുരാജാണ്. യാമി സോനാ, സുധീര്‍ കരമന, സാദിഖ്, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ്, മുരുകന്‍ മാര്‍ട്ടിന്‍, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരാനാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്.

അടിയും തിരിച്ചടിയും ചേർന്ന് ആക്ഷന് വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങൾക്ക് പിന്നിൽ രാജശേഖർ, മാഫിയ ശശി, പ്രഭു ജാക്കി എന്നിവരാണ്. ചടുലവും ഭംഗിയുള്ളതുമായ സിനിമയിലെ കാഴ്ചകൾക്ക് പിന്നിൽ ജാക്സനാണ്.രഞ്ജിൻ രാജിന്റെ സംഗീതം ഈ മാസ് ആക്ഷൻ സിനിമയെ കൂടുതൽ പ്രേക്ഷക ഹൃദയത്തോട് അടുപ്പിക്കുന്നു. നിങ്ങൾക്ക് കയ്യടിച്ച് ആവേശത്തിൽ ഒരു സിനിമ കാണാൻ ആഗ്രഹമുണ്ടെങ്കിൽ ഉറപ്പായും ടിക്കറ്റെടുക്കാം. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 എന്നിവയുടെ ബാനറില്‍ ദീപുബോസും അനില്‍ പിള്ളയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കോ- പ്രൊഡ്യൂസര്‍ ഡോണ തോമസ്. ഗ്രേസ് ഫിലിം കമ്പനിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button