MalayalamNews

ഫൺ നിറച്ച് ഫഫയുടെ ഓടും കുതിര ചാടും കുതിര ട്രെയ്ലർ

ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. റൊമാൻസും കോമഡിയും കൂടിക്കലർന്ന് ഈ വർഷത്തെ ഓണം ഫഫ തൂക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്ലർ.ഫഹദ് ഫാസിലിനൊപ്പം കല്യാണി പ്രിയദർശനും ട്രെയിലറിൽ കട്ടയ്ക്ക് നിൽക്കുന്നുണ്ട്. ഒരു കല്യാണം മൂഡിലാണ് സിനിമയുടെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കഥ എന്തായിരിക്കുമെന്ന് ഒരു സൂചനയും നൽകാതെയാണ് ട്രെയ്ലർ അണിയറപ്രവർത്തകർ ഒരുക്കിയത്.

ഫൺ മൂഡിൽ പുറത്തിറക്കിയ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആഗസ്റ്റ് 29 ന് ഓണം റിലീസായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്.രു പക്കാ റൊമാന്റിക് കോമഡി സിനിമയാണ് ഓടും കുതിര ചാടും കുതിരയെന്നും ചിത്രം ഒരുപാട് ചിരിപ്പിക്കുമെന്നും മുൻപ് ആഷിഖ് ഉസ്മാൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു. സംഗീതം ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ, സൗണ്ട് നിക്സൺ ജോർജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ. അസോസിയേറ്റ് ഡയറക്ടർ ശ്യാം പ്രേം, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ജിനു എം ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോർജ്, ക്ലിൻറ് ബേസിൽ, അമീൻ ബാരിഫ്, അമൽ ദേവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാ കെ എസ്തപ്പാൻ, പ്രൊഡക്ഷൻ മാനേജർ സുജീദ് ഡാൻ, ഹിരൺ മഹാജൻ തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button