Tamil

സൂര്യ ചിത്രം സീനിലെ ക്യാരക്ടർ ടീസർ പുറത്ത്, ആഗോള റിലീസ് നവംബർ 6ന്

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ‘സീൻ’ എന്ന ചിത്രത്തിലെ നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്ത്. ഈ കഥാപാത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഈശ്വരൻ എന്നാണ് ചിത്രത്തിലെ നസ്‌ലൻ കഥാപാത്രത്തിന്റെ പേര്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരനാണ്. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്.

ഏറെ പ്രത്യേകതകൾ നിറഞ്ഞ രീതിയിൽ, രസകരമായാണ് ഈ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നതെന്നും ടീസർ കാണിച്ചു തരുന്നു. ഇത് കൂടാതെ ചിത്രത്തിന്റെ ടൈറ്റിൽ ടീസറും, രണ്ടു ഗാനങ്ങളും നേരത്തെ പുറത്തു വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രത്തിലെ “ആതി ഇവ യാരാ” എന്ന ഗാനവും, “‘എയ്റോപ്ലെയിൻ ‘ എന്ന ഗാനവും സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘സീൻ’. വമ്പൻ റിലീസായി ആണ് ചിത്രം കേരളത്തിൽ എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘സീൻ’. ജിത്തു മാധവനും സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘സീനി’നുണ്ട്. മലയാളത്തിൽ ചെയ്ത ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. സൂര്യയുടെ മാസ് രംഗങ്ങൾക്കും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്റ്റൈലിഷ് ആക്ഷൻ കോമഡി എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പോലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിൽ വേഷമിടുന്നത്.

സൂര്യയ്ക്കൊപ്പം മലയാളി താരം നസ്‌ലനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ലക്ഷ്യമിട്ടാണ് സീനുമായി സൂര്യ എത്തുന്നത്. ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി’സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button