Malayalam

മണിച്ചിത്രത്താഴിനെയും സ്‌ഫടികത്തിനെയും ദേവദൂതനെയും മറികടക്കാൻ ഛോട്ടാ മുംബൈ എത്ര നേടണം? കണക്കുകൾ ഇങ്ങനെ

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 6 നാണ് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. വമ്പൻ ആഘോഷങ്ങളാണ് സിനിമയുടെ റീ റിലീസുമായി ബന്ധപ്പെട്ടു ആരാധകർ പ്ലാൻ ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ആദ്യ ദിനം ചിത്രം റീ റിലീസ് റെക്കോർഡുകൾ തകർക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

മോഹൻലാലിന്റേതായി മുൻപ് പുറത്തിറങ്ങിയ മൂന്ന് റീ റിലീസുകൾക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സ്‌ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ എന്നീ സിനിമകളാണ് ഇതിന് മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ സിനിമകൾ. ഈ മൂന്ന് റീ റിലീസുകൾക്കും വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഭദ്രൻ ഒരുക്കിയ സ്‌ഫടികം പുത്തൻ സാങ്കേതിക മികവോടെ തിരിച്ചെത്തിയപ്പോൾ ആദ്യ ദിനം 77 ലക്ഷമായിരുന്നു നേടിയത്. ഏകദേശം 4 കോടിയോളമാണ് സിനിമ റീ റിലീസിൽ തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്.

ആദ്യത്തെ റിലീസിൽ ബോക്സ് ഓഫീസിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കാതെ പോകുകയും എന്നാൽ പിന്നീട് പ്രേക്ഷക പ്രിയങ്കരമാകുകയും ചെയ്ത സിനിമയാണ് സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ. രണ്ടാം വരവിൽ ഗംഭീര അഭിപ്രായമാണ് സിനിമ നേടിയത്. മികച്ച വരവേൽപ്പ് ലഭിച്ച സിനിമ ആദ്യ ദിനം നേടിയത് 50 ലക്ഷമായിരുന്നു. 5.4 കോടിയാണ് ആഗോളതലത്തിൽ സിനിമയുടെ ഫൈനൽ കളക്ഷൻ. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് ചിത്രം പുറത്തിറങ്ങിയത്.

ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മണിച്ചിത്രത്താഴ് 2024 ആഗസ്റ്റ് 17 നാണ് റീ റിലീസ് ചെയ്തത്. ആദ്യ ദിനം 50 ലക്ഷം സ്വന്തമാക്കിയ സിനിമയുടെ ഫൈനൽ റീ റിലീസ് കളക്ഷൻ 4.71 കോടിയാണ്. ഈ കളക്ഷനുകളെയാണ് ഛോട്ടാ മുംബൈ മറികടക്കേണ്ടത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമ്പോൾ മികച്ച പ്രതികരണമാണ് ഛോട്ടാ മുംബൈക്ക് ലഭിക്കുന്നത്. തിരുവനന്തപുരം ഏരീസ് പ്ലെക്സിലും എറണാകുളം കവിതയിലുമൊക്കെ ആദ്യ ഷോകള്‍ക്ക് വന്‍ ബുക്കിം​ഗ് ആണ് ഇതിനകം തന്നെ ലഭിച്ചിരിക്കുന്നത്. അതേസമയം, റീ റിലീസില്‍ ചിത്രം നേടുന്ന ഓപ്പണിങ് എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button