EnglishNews

‘സ്പൈഡർമാന്’ പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

‘സ്പൈഡർ-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’യുടെ ചിത്രീകരണത്തിനിടെ നായകന്‍ ടോം ഹോളണ്ടിന് പരിക്ക്. സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് നടന് പരിക്കേറ്റതെന്ന് വിനോദ വാർത്ത ഏജൻസിയായ ദി സൺ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റതായാണ് വിവരം. താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും മറ്റാർക്കും പരിക്കില്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. 2026 ജൂലൈ 31ന് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന സ്പൈഡർമാൻ ഫ്രാഞ്ചൈസിയുടെ വരാനിരിക്കുന്ന ഭാഗം ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടണാണ് സംവിധാനം ചെയ്യുന്നത്. സെൻഡയ, ജേക്കബ് ബറ്റലോൺ, സാഡി സിങ്ക്, ലിസ കോളൻ-സയാസ് എന്നിവരും ഇതിൽ അഭിനയിക്കുന്നു.

കഴിഞ്ഞ മാസം ആദ്യം ചിത്രീകരണം ആരംഭിച്ച വിവരം നടൻ തന്റെ സമൂഹ മാധ്യമ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ കൂടാതെ, ക്രിസ്റ്റഫർ നോളന്റെ വരാനിരിക്കുന്ന ചിത്രമായ ദി ഒഡീസിയിലും ടോം ഹോളണ്ട് അഭിനയിക്കും.ഹോമറിന്‍റെ പുരാതന ഗ്രീക്ക് ഇതിഹാസകാവ്യമായ ഒഡീസിയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. ചിത്രം 2026 ജൂലൈ 17ന് തിയറ്ററിൽ എത്തും. മാറ്റ് ഡാമൺ, സെൻഡയ, റോബർട്ട് പാറ്റിൻസൺ, ലുപിറ്റ ന്യോങ്കോ, ആനി ഹാത്ത്വേ, ചാർലിസ് തെറോൺ എന്നിവരടങ്ങുന്ന ഒരു താരനിര ചിത്രത്തിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button