Chithrabhoomi

ആ ഷോട്ട് 9 ടേക്ക് വരെ പോയി; സിനിമ കണ്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി’

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിലെത്തി തുടരും മികച്ച പ്രതികരണവുമായി വിജയപ്രദർശനം തുടരുകയാണ്. അടുത്ത കാലത്തിറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷൺമുഖം എന്ന കഥാപാത്രമായി ചിത്രത്തിൽ മോഹൻലാൽ എത്തിയപ്പോൾ ലളിത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ശോഭന അവതരിപ്പിച്ചത്.

ഷണ്‍മുഖത്തിന്റെ മകന്‍ പവിയുടെ വേഷം ചെയ്തിരിക്കുന്നത് നടൻ തോമസ് മാത്യുവാണ്. പവി കുഞ്ഞായിരിക്കുമ്പോള്‍ മഴ നനയുന്ന ഒരു സീന്‍ പ്രേക്ഷകരെ വൈകാരികമായി സ്പര്‍ശിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള വേഷം ചെയ്ത രാകേഷ് കേശവന്റെ മകനാണ് പവിയുടെ കുട്ടിക്കാലം അഭിനയിച്ചിരിക്കുന്നത്. പ്രേക്ഷകരെയാകെ കണ്ണീരണിയിച്ച രംഗത്തിന് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് രാകേഷ് കേശവന്‍ ഇപ്പോള്‍.

കുഞ്ഞ് പവി മഴ നനഞ്ഞ് പട്ടിക്കുട്ടിയുമായി നില്‍ക്കുന്ന ദൃശ്യം ഷൂട്ട് ചെയ്തതിനെക്കുറിച്ചാണ് രാകേഷ് കേശവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മഴ നനയുമ്പോള്‍ ചാടി പോകുന്ന പട്ടിക്കുട്ടിയെ മകന് കൈകാര്യം ചെയ്യാന്‍ കഴിയാതെ വന്നതോടെ ആ സീന്‍ ഒന്‍പതു തവണ വരെ റീ ടേക്ക് എടുക്കേണ്ടിവന്നുവെന്ന് രാകേഷ് കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഈ ടേക്ക് കഴിഞ്ഞ് പാക്ക് അപ്പ് ആയിരുന്നു. അവിടുന്ന് നേരെ ഞങ്ങൾ പോവുന്നത് അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ അവനെ ഇഞ്ചക്ഷൻ എടുക്കാൻ ആണ്. കാരണം കയ്യിലെ ആ പട്ടി കുട്ടി അവനെ മാന്തിയിരുന്നു.

മഴ നനയുമ്പോ ചാടി പോകുന്ന ആ പട്ടികുട്ടിയെ ഹാൻഡിൽ ചെയ്യാൻ ആവാതെ 9 ടേക്ക് പോയി. ഓരോ തവണയും ഞാൻ തല തോർത്താൻ ടൗവ്വലും ആയി എത്തും മുൻപേ തരുൺ ചേട്ടൻ ഓടി എത്തി ചേട്ടന്റെ ഡ്രസ് വച്ചു തുടയ്ക്കും.

ഈ ഷോട്ട് സിനിമയിൽ പ്ലെയ്സ് ചെയ്ത സ്ഥലം കണ്ടപ്പോ സന്തോഷം കൊണ്ട് കരഞ്ഞു പോയി….. മഴ നനഞ്ഞതും പട്ടി മാന്തിയതും ഉൾപ്പെടെ ഇനി ഷൂട്ടിംഗിന് വരൂല്ലെന്ന് പറഞ്ഞു നിന്നവൻ ഫസ്റ്റ് ഷോ കണ്ട മുതൽ മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button