EnglishNews

സോഷ്യൽ മീഡിയ കത്തിച്ച് സ്‌ട്രേഞ്ചർ തിങ്സ് ടീസർ

സോഷ്യൽ മീഡിയയിലും യൂട്യുബിലും തരംഗം സൃഷ്ട്ടിച്ച് നെറ്റ്ഫ്ലിക്സ് സീരീസ് സ്‌ട്രേഞ്ചർ തിങ്‌സിന്റെ അവസാന സീസണിന്റെ ടീസർ. നവംബറിൽ സ്ട്രീമിങ് ആരംഭിക്കുന്ന സ്‌ട്രേഞ്ചർ തിങ്‌സ് സീസൺ അഞ്ചിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച്കൊണ്ട് പുറത്തുവിട്ട പ്രത്യേക വിഡിയോയിൽ മുന്പിറങ്ങിയ 4 സീസണുകളിലെ പ്രധാന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

നെറ്റ്ഫ്ലിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ സീരീസ്, 2016 ലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. സയൻസ് ഫിക്ഷൻ സ്വഭാവത്തിൽ നിർമ്മിച്ചിരിക്കുന്ന സീരീസ് 1980 കളിൽ അമേരിക്കയിലെ ഇൻഡ്യയാനയിലുള്ള ഹോക്കിൻസ് എന്ന ചെറു പട്ടണത്തെ ആക്രമിക്കുന്ന ഭീകര ജീവികളുടെയും അവയെ എതിർത്ത് നിൽക്കുന്ന കുറച്ച് കുട്ടികളുടെയും കഥയാണ് പറയുന്നത്.

8 എപ്പിസോഡുകളടങ്ങിയ അഞ്ചാം സീസൺ മൂന്ന് ഭാഗങ്ങളായാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വോളിയം 1 നവംബർ 26നും, വോളിയം 2 ക്രിസ്തുമസ്സിനും, അവസാന എപ്പിസോഡ് പുതുവർഷത്തലേന്നും റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 1980 കളിൽ ഹോളിവുഡിൽ ഇറങ്ങിയ സയൻസ് ഫിക്ഷൻ, ഹൊറർ, ചിത്രങ്ങൾക്കും പ്രത്യേകിച്ചും സ്പിൽബെർഗ്, സ്റ്റീവൻ കിംഗ് തുടങ്ങിയവർക്കുമുള്ള ട്രിബ്യുട്ടായുമാണ് ഡഫർ സഹോദരന്മാർ (റോസ്, മാറ്റ്) സീരീസ് സൃഷ്ട്ടിച്ചത്,

മില്ലി ബോബി ബ്രൗൺ, ഫിൻ വോൾഫ്ഹാർഡ്‌, ജോ കീറി, വിനോന റൈഡർ, ഡേവിഡ് ഹാർബർ, സാഡി സിങ്ക്, നോഹ ഷ്നാപ്പ്, ഗേറ്റൻ മറ്ററാസോ, കെലേബ് മക്ക്ലഫിൻ തുടങ്ങിയ വമ്പൻ താരനിരയാണ് സീരീസിലുള്ളത്. അവസാന സീസണിൽ ടെർമിനേറ്റർ ചിത്രങ്ങളിൽ ‘സാറ കോണർ’ ആയി തിളങ്ങിയ ലിൻഡ ഹാമിൽട്ടണും എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ടീസർ 7 ലക്ഷം കാഴ്ചക്കാരെ നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button