പുഷ്പ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീലീല നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘കിസ് മീ ഇഡിയറ്റ്’ ഉടൻ റിലീസിന്. വ്യത്യസ്തമായൊരു കോളേജ് ലൗസ്റ്റോറിയാണ് ചിത്രം അവതരിപ്പിക്കുന്നത്.2001 മുതൽ നിർമ്മാണ, വിതരണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന, നാഗൻ പിള്ളയുടെ നാഗൻ പിക്‌ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം എ.പി അർജുനാണ്.വീരത് നായകനായി എത്തുന്ന ചിത്രത്തിൽ റോബോ ശങ്കർ, നഞ്ചിൽ വിജയൻ, അശ്വതി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ ചിത്രീകരിച്ച “കിസ് മീ ഇഡിയറ്റ് “ആഗസ്റ്റ് ഒന്നിന്, തമിഴ് നാട്ടിലും, കേരളത്തിലുമായി റിലീസ് ചെയ്യും.മനോഹരമായ ഗാന രംഗങ്ങളും, സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ട്.ക്യാമറ – ജയ് ശങ്കർ രാമലിംഗം, ഗാന രചന – മണിമാരൻ, സംഗീതം – പ്രകാശ് നിക്കി.