CelebrityChithrabhoomi

‘ഗുഡ് ബാഡ് അ​ഗ്ലി’യിലെ അതിഥി വേഷത്തെക്കുറിച്ച് സിമ്രാൻ

ഒരു കാലത്ത് തമിഴ് സിനിമാ പ്രേക്ഷകരുടെ ഇഷ്ട താര ജോ‍ഡിയായിരുന്നു അജിത്തും സിമ്രാനും. നീണ്ട 25 വർഷത്തിന് ശേഷം ഇരുവരും ​ഗുഡ് ബാഡ് അ​ഗ്ലിയിലൂടെ ഒരുമിച്ചിരിക്കുകയാണ്. ചിത്രത്തിൽ കാമിയോ അപ്പിയറൻസിലാണ് സിമ്രാൻ എത്തിയത്. അജിത് ആരാധകർക്കുള്ള ഒരു ട്രീറ്റാണ് ​ഗുഡ് ബാഡ് അ​ഗ്ലിയെന്നാണ് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നത്.

അജിത്തും സിമ്രാനും ഒന്നിച്ചെത്തിയ എതിരും പുതിരും എന്ന ചിത്രത്തിലെ ‘തൊട്ട് തൊട്ട് പേസും സുൽത്താന’ എന്ന ഹിറ്റ് ​ഗാനം ​ഗുഡ് ബാഡ് അ​ഗ്ലിയിൽ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. സിമ്രാന് പകരം പ്രിയ വാര്യരാണ് ​ഗാന രം​ഗത്തിൽ എത്തിയത്. പ്രിയയുടെ രം​ഗങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലാണ്. വാലി, അവൾ വരുവാല, ഉന്നൈ കൊടു, എന്നൈ തരുവേൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അജിത്തും സിമ്രാനും ഒന്നിച്ചെത്തിയിട്ടുണ്ട്.

അജിത്തിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് സിമ്രാനിപ്പോൾ. ​”ഗുഡ് ബാഡ് അ​ഗ്ലിയിൽ കാമിയോ അപ്പിയറൻസിൽ ഞാനെത്തിയിരുന്നു. പക്ഷേ എനിക്ക് ശരിക്കും ലഭിച്ചത് അജിത് സാറിന്റെ സൗഹൃദമാണ്. വർഷങ്ങൾക്ക് ശേഷം ​​ഗുഡ് ബാഡ് അ​ഗ്ലിയിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനായത് ഒരു തകർപ്പൻ അനുഭവമായിരുന്നു.ഇത്രയും രസകരമായ ഒരു യാത്ര സമ്മാനിച്ചതിന് സംവിധായകൻ ആദിക് രവിചന്ദ്രനും മുഴുവൻ ടീമിനും എന്റെ നന്ദി”.- സിമ്രാൻ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button