പ്രശസ്ത പോപ് ഗായകൻ മൈക്കിൾ ജാക്സൺ മരിച്ചപ്പോൾ മാധ്യമങ്ങൾ തന്നെ വിളിച്ച് പ്രതികരണം ചോദിച്ചെന്നും പറയുകയാണ് നടൻ സലീം കുമാർ. അദ്ദേഹം മരിച്ചത് ലോകം അറിഞ്ഞപ്പോൾ കതാൻ ഒരു സിനിമ സെറ്റിലായിരുന്നുവെന്നും ചാനലുകളും മറ്റും തന്നെ വിളിച്ച് പ്രതികരണമെടുക്കാൻ തുടങ്ങിയെന്നും സലിം കുമാർ പറയുന്നു.
എന്തുകൊണ്ടാണ് തൻ്റെ അടുത്ത് അവർ മൈക്കിൾ ജാക്സനെ കുറിച്ച് ചോദിക്കുന്നതെന്ന് മനസിലായില്ലെന്നും പിന്നീടാണ് ചതിക്കാത്ത ചന്തു എന്ന സിനിമയിൽ താൻ മൈക്കിൾ ജാക്സന്‍റെ രൂപത്തിൽ വന്നതുകൊണ്ടാണ് വിളിച്ചതെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോൾ ചിരിയേക്കാൾ കൂടുതൽ അത്ഭുതമാണ് തോന്നിയതെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.
‘ചിരി ഉണ്ടാക്കിയ പലസംഭവങ്ങളും ഉണ്ട്. അത് പലതും പലരൂപത്തിൽ സിനിമകളിലേക്ക് കയറ്റിവിടുകയും ചെയ്തിട്ടുണ്ട്. എങ്കിലും പറയാം. മൈക്കിൽ ജാക്സൺ മരിച്ചവാർത്ത ലോകം അറിഞ്ഞുകൊണ്ടിരിക്കുന്ന സമയം. തൃശൂരിലെ ഒരു ലൊക്കേഷനിലാണ് ഞാനുണ്ടായിരുന്നത്. ചിലർ എന്നെ വിളിച്ച് വാർത്ത അറിയിക്കുന്നു. മൈക്കിൾ ജാക്സനെക്കുറിച്ചുള്ള അറിവുകൾ പ്രകടിപ്പിക്കുന്നു. ഇതെല്ലാം ഇവരെന്തിനാണ് എന്നോട് പറയുന്നതെന്ന് മാനസിലായില്ലെങ്കിലും ഞാൻ ചുമ്മാ നിന്നുകൊടുത്തു.