Telugu

യഷിന് 50 കോടി, ടോക്‌സികിൽ കിയാരയേക്കാൾ പ്രതിഫലം നയൻതാരയ്ക്കെന്ന് റിപ്പോർട്ട്

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് ‘ടോക്സിക്’. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. യഷിന്റെ പിറന്നാൾ പ്രമാണിച്ച് നടന്റെ ക്യാരക്ടര്‍ ഇന്‍ട്രൊ ടീസർ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് നിറയുന്നത്. റായ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ യഷ് അവതരിപ്പിക്കുന്നത്. വിവാദങ്ങൾക്കിടയിലും സിനിമയിലെ അഭിനേതാക്കളുടെ പ്രതിഫലമാണ് ചർച്ചയാകുന്നത്. 50 കോടിയാണ് ടോക്‌സികിൽ യഷിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ. സിനിമകൾ അഞ്ചു നായികമാരാണ് ഉള്ളത്. നയൻ‌താര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, കിയാര, താര അഗ്രീസ് തുടങ്ങിയവരാണ് നായികമാർ. നയൻതാരയുടെ പ്രതിഫലം 12 നും 18 കോടിയ്ക്കും ഇടയിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ എന്നാൽ കിയാരയ്ക്ക് 15 കോടിയും, ഹുമ ഖുറേഷി 3 കോടി, രുക്മിണി വസന്ത 3 കോടി, താര അഗ്രീസ് 3 കോടി എന്നിങ്ങനെയാണ് റിപ്പോർട്ടുകൾ.

എന്നാൽ ടീസർ പുറത്തുവന്നതിന് പിന്നാലെ അതിലെ ഉള്ളടക്കത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ആണ് ഗീതു മോഹൻദാസിന് ലഭിക്കുന്നത്. സ്ത്രീ ശരീരങ്ങളെ വില്‍പനച്ചരക്കായി തന്നെ ഗീതു മോഹന്‍ദാസും അവതരിപ്പിച്ചിരിക്കുന്നു എന്നാണ് ഉയരുന്ന വിമര്‍ശനം. മാസ് ആക്ഷന്‍ സിനിമകളില്‍ നായകനെ അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന മസാല ടെക്സിനിക്കുകള്‍ തന്നെ ഗീതു മോഹന്‍ദാസും പയറ്റിയിരിക്കുന്നു എന്നാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നത്. ഗീതു മോഹൻദാസിൽ നിന്നും ഇത്തരമൊരു സിനിമയല്ല പ്രതീക്ഷിച്ചതെന്നും കമന്റുകൾ ഉയരുന്നുണ്ട്.

സന്ദീപ് റെഡ്‌ഡി വാങ്ക സിനിമയുടെ ടീസർ പോലെ തോന്നുന്നു എന്നും കമന്റുകളുണ്ട്. സിനിമയിലെ സ്ത്രീവിരുദ്ധ ആഖ്യാനങ്ങള്‍ക്കെതിരെ സംവിധായിക നേരത്തെ സ്വീകരിച്ച നിലപാടുകള്‍ കൂടി ചിലര്‍ എടുത്തു പറയുന്നുണ്ട്. മാർച്ച് 19 നാണ് ടോക്സിക് തിയേറ്ററുകളിലെത്തുക. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായാണ് ഒരുക്കിയിരിക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button