CelebrityInterview

‘അമ്മ’ സംഘടനാ തിരഞ്ഞെടുപ്പ്: വിവാദങ്ങളില്‍ വലിയ നടന്‍മാര്‍ മൗനം വെടിയണമെന്ന് പ്രേംകുമാര്‍

അഭിനേതാക്കളുടെ സംഘടന അമ്മയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വിവാദങ്ങളില്‍ വലിയ നടന്‍മാര്‍ മൗനം വെടിയണമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. അമ്മ സംഘടനയുടെ നിലവിലെ അവസ്ഥയില്‍ സങ്കടമുണ്ടെന്നും സംഘടനയുടെ അച്ചടക്കവും കെട്ടുറപ്പും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസംഗം വിവാദമാക്കേണ്ട എന്നും പ്രതികരണം.
പൊതുസമൂഹവും മാധ്യമങ്ങളും എല്ലാം വളരെ ആദരവോടുകൂടി ഒരു സമയത്ത് കണ്ടിരുന്ന ഒരു സംഘടനയാണ്. വല്ലാത്ത അവസ്ഥയിലേക്ക് ആ സംഘടന ഇന്നിപ്പോ പോവുകയാണ്. വലിയ താരങ്ങള്‍ ഇപ്പോള്‍ മൗനം പാലിച്ചിരിക്കുന്നു. തീര്‍ച്ചയായിട്ടും ഈ മൗനം വെടിയണം. ഈ സംഘടനയുടെ കെട്ടുറപ്പും ഡിഗ്നിറ്റിയും ഒക്കെ പലരിലും അസൂയ ജനിപ്പിച്ചിട്ടുണ്ട് എന്നുള്ളതാണ്.

അടൂര്‍ ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. അത് അങ്ങനെ വിവാദമാക്കേണ്ടതുണ്ടോ എന്ന് നമ്മളൊന്ന് ആലോചിക്കേണ്ടതുണ്ട്. ഏത് തൊഴില്‍ ചെയ്യുന്നവര്‍ക്കും ആ മേഖലയില്‍ ഒരു പരിശീലനം കിട്ടുന്നത് നല്ലതാണ് – അദ്ദേഹം പറഞ്ഞു. അതേസമയം, അടൂര്‍ ഗോപാലകൃഷ്ണന്റെ ദളിത്-സ്ത്രീവിരുദ്ധ നിലപാടുകളെ അപലപിക്കുന്നതായി ഡബ്ല്യുസിസി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാന്ദ്ര തോമസിനെ ഡബ്ല്യുസിസി അഭിനന്ദിച്ചു ശ്വേതാ മേനോന് എതിരെ നടക്കുന്ന പ്രചാരണങ്ങളേയും ഡബ്ല്യുസിസി അപലപിച്ചു. മാറ്റം ‘നാളെ’യല്ല, ‘ഇന്ന്’ നമുക്കിടയില്‍ എത്തിയിരിക്കുന്നു എന്ന തലക്കെട്ടില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ച കുറിപ്പിലാണ് പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button