ChithrabhoomiNews

നെറ്റ്ഫ്ലിക്സിൽ ഏത് സിനിമ കാണും എന്ന് കൺഫ്യൂഷൻ അടിച്ചിരിക്കേണ്ട !! എ ഐ പറഞ്ഞു തരും കിടിലൻ സിനിമകൾ

നെറ്റ്ഫ്ലിക്സിൽ നിരവധി സിനിമകൾ കാണാറുള്ളവരാണ് നമ്മളിൽ അധികവും . ലോകത്താകമാനമുള്ള നിരവധി ഭാഷകളിലും വിഭാഗങ്ങളിലുമായി ഒട്ടേറെ സിനിമകൾ ഇന്ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. എന്നാൽ ആപ്പ് തുറന്നാൽ ഏത് സിനിമ കാണും എന്ന് ആശയക്കുഴപ്പം ഉണ്ടാകാറുള്ളവരാകും നമ്മളിൽ പലരും . ഇനി അതിനിടവരില്ല . ഉപയോക്താക്കൾക്ക് എന്ത് തിരയണമെന്നും കാണണമെന്നും തീരുമാനിക്കാൻ സഹായിക്കുന്നതിന് നെറ്റ്ഫ്ലിക്സിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻനെ (AI) ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് .

ഭാഷ, മാനസികാവസ്ഥ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉപയോഗിച്ച് സിനിമകളും ടിവി ഷോകളും കണ്ടെത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു എ ഐ പവർഡ് സെർച്ച് ടൂളാണ് നിലവിൽ പരീക്ഷിച്ചു വരുന്നത് .

നെറ്റ്ഫ്ലിക്സിന്റെ എ ഐ പവർഡ് സെർച്ച് ഓപ്പൺ എഐയുടെ മോഡലുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും പരിമിതമായ എണ്ണം iOS ഉപയോക്താക്കൾക്ക് ഇത് നിലവിൽ ലഭ്യമാണ്. ഉടൻ തന്നെ യുഎസിലേക്കും മറ്റ് വിപണികളിലേക്കും വ്യാപിപ്പിക്കാനാണ് നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button