CelebrityChithrabhoomi

‘എന്നും നിന്റേത്’; ഭാര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംസകൾ നേർന്ന് മോഹൻലാല്‍

ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ ആശംസകൾ പങ്കുവെച്ചിരിക്കുന്നത്. ഭാര്യ സുചിത്രയ്‍ക്ക് ചുംബനം നല്‍കുന്ന ഫോട്ടോയും മോഹൻലാല്‍ പങ്കുവെച്ചിട്ടുണ്ട്. എന്നും കടപ്പാടുണ്ടായിരിക്കും, എന്നും നിന്റേതെന്ന് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി മോഹൻലാൽ കുറിച്ചിട്ടുണ്ട്.

ഇതിനോടകം നിരവധി ആളുകളാണ് മോഹൻലാലിൻറെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനും ഭാര്യയ്ക്കും ആശംസകൾ നേരാൻ മറന്നിട്ടില്ല. കമന്റ് ബോക്സിൽ ‘തുടരും’ കമന്റുകളും നിറയുന്നുണ്ട്. ഏറെ സന്തോഷത്തോടെയാണ് ഏവരും തങ്ങളുടെ ലാലേട്ടന് കമന്റുകൾ നേരുന്നത്.

അതേസമയം, മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ തുടരും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. തുടരും ഹിറ്റായതില്‍ പ്രേക്ഷകര്‍ നന്ദി പറഞ്ഞും മോഹൻലാല് എത്തിയിരുന്നു. തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. അത് എന്നെ വിനീതനാക്കുന്നു. ലഭിക്കുന്ന ഓരോ മെസേജും പ്രശംസയുടെ ഓരോ വാക്കും പൂര്‍ണ്ണമായും പ്രകാശിപ്പിക്കാനാവാത്ത തരത്തില്‍ എന്നെ തൊട്ടിരിക്കുന്നു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങള്‍ തുറന്നതിന്, അതിന്‍റെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂര്‍വ്വം അതിനെ ആശ്ലേഷിച്ചതിന് നന്ദി എന്നും മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെയ്ക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button