ChithrabhoomiNew Release

റിലീസിന് മുൻപ് സർപ്രൈസ് അപ്ഡേഷനുമായി ടീം ‘തുടരും’

എമ്പുരാന്റെ റെക്കോർഡ് വിജയത്തിന് ശേഷം മറ്റൊരു മോഹൻലാൽ ചിത്രം റിലീസിന് ഒരുങ്ങുകയാണ്, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും. വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മേൽ ആരാധകർക്കുള്ളത്. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിലാണ് സിനിമയൊരുങ്ങുന്നത് എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി ഒരു സർപ്രൈസ് കൂടി പ്രേക്ഷകരെ തേടി എത്തിയിരിക്കുകയാണ്.

വാട്സ്ആപ്പിൽ മംഗ്ലീഷ് കീബോർഡ് ഉപയോഗിച്ചുകൊണ്ട് തുടരും എന്ന് ടൈപ്പ് ചെയ്‌താൽ ചിത്രത്തിന്റെ സ്പെഷ്യൽ സ്റ്റിക്കറുകൾ ലഭിക്കുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. സിനിമയുടെ നേരത്തെ പുറത്തുവന്ന ട്രെയ്‌ലറിലുള്ള ഭാഗങ്ങളിലെ ചിത്രങ്ങളാണ് സ്റ്റിക്കറുകളായി ഉപയോക്താക്കൾക്ക് ലഭിക്കുക. അതേസമയം, സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ച അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ ഇതിനകം ഒരു കോടിയുടെ പ്രീ സെയ്ൽസ് നേടിയതായാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്.

അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ 8000 ടിക്കറ്റുകളാണ് വിറ്റുപോയത്. അടുത്ത ഒരു മണിക്കൂറിൽ അത് 10,000 ടിക്കറ്റുകള്‍ എന്ന നിലയിൽ ഉയർന്നു. ചിത്രം ഇപ്പോൾ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി തുടരുകയാണ്. വരും മണിക്കൂറിൽ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് നിരക്കിലേക്ക് ഉയരാനാണ് സാധ്യതയെന്നാണ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.

ഏപ്രിൽ 25 ന് രാവിലെ 10 മണിക്കാണ് സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതും. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങള്‍ക്കും ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button