ചില പെൺകുട്ടികൾ സിനിമയെ കുറിച്ച് സംസാരിക്കുന്നത് കേട്ടാല്‍ സിനിമ കണ്ടുപിടിച്ചവരുടെ അത്മാവ് വരെ തലകുനിച്ച് പോകുമെന്ന് മല്ലിക സുകുമാരൻ. സ്വയം അളവാകാൻ ശ്രമിക്കുക അതാണ് ഇപ്പോഴത്തെ മാർഗമെന്നും തർക്കിക്കാൻ പോയാൽ അവർക്ക് ദേഷ്യം വരുമെന്നും നടി പറഞ്ഞു. കൂടാതെ ഈ അടുത്ത് മീറ്റിംഗ് നടത്തിയപ്പോൾ ഒരു നടി തന്നെ പരിപാടിക്ക് വിളിക്കരുതെന്ന് പറഞ്ഞെന്നും മല്ലിക കൂട്ടിച്ചേർത്തു. കെപിസിസി സംസ്കാര സാഹിതി സംഘടിപ്പിച്ച പരിപാടിയിലാണ് മല്ലിക സുകുമാരൻ ഇക്കാര്യം പറഞ്ഞത്.
‘ചില പെണ്‍പിള്ളേര്‍ സിനിമയെ കുറിച്ച് സംസാരിക്കുന്നത് കേട്ടാല്‍ സിനിമ കണ്ടുപിടിച്ചവരുടെ അത്മാവ് വരെ തലകുനിച്ച് പോകും. സ്വയം ആളാവുക അതാണ് ഇപ്പോഴത്തെ പുതിയ മാർഗം. കണ്ടില്ല എന്ന് നടിച്ച് മാറ്റി നിർത്തിയാൽ മതി, തർക്കിക്കാൻ പോയാൽ അവർക്ക് ദേഷ്യം വിഷമം വരും. ഈ അടുത്ത കാലത്ത് ഇവരുടെ എക്സിക്യൂട്ടീവ് മീറ്റിംഗ് നടത്തിയപ്പോൾ ഒരു നടി പറഞ്ഞു മല്ലിക ചേച്ചിയെ വിളിക്കരുതേ അവര് ലൂസ് ടോക്ക് ആണെന്ന്…വലിയ നടിയൊന്നുമല്ല. അപ്പോൾ ഞാൻ പ്രസിഡന്റിനെ വിളിച്ച് ചോദിച്ചു അപ്പോൾ അവര് പറഞ്ഞു ചേച്ചി എല്ലാം വെട്ടി തുറന്ന് പറയില്ലേയെന്ന്…
അപ്പോൾ കള്ളം പറയാനാണോ സംഘടന എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ഒരു നാല് ചുമരുകൾക്കുള്ളിൽ ഇരുന്ന് നമ്മുടെ സങ്കടങ്ങളും പരാതികളും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച് വിലയിരുത്തി അത് നന്നാക്കിയെടുക്കാൻ ശ്രമിക്കണം. അതാണ് ഒരു സംഘടനയുടെ ഉത്തരവാദിത്തം’, മല്ലിക സുകുമാരൻ പറഞ്ഞു. കെപിസിസി സംസ്കാര സാഹിതി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി എത്തി കെ സി വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം നിർവദിച്ചു. കല, സാംസ്കാരികം, സാഹിത്യം, ചലച്ചിത്രം എന്നീ വിവിധ മേഖലകളിലെ പ്രമുഖരും അതിഥികളായി എത്തിയിരുന്നു. പത്തനംതിട്ടയിലെ ചരൽക്കുന്നിൽ വെച്ചാണ് പരിപാടി നടന്നത്.