Chithrabhoomi

ബെൻസിൽ വില്ലൻ വേഷത്തിൽ നിവിൻ പോളി

സംവിധായകൻ ലോകേഷ് കനകരാജ് കഥയെഴുതി ഭാ​ഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെൻസ്. രാഘവാ ലോറൻസ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. കൈദി, വിക്രം, ലിയോ എന്നി ചിത്രങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിലെ (LCU) യിലെ പുതിയ ചിത്രമായാണ് ബെൻസ് എത്തുന്നത്. വാൾട്ടർ പ്രധാന വേഷത്തിൽ മലയാളത്തിന്റെ യുവ താരം നിവിൻ പൊളിയും എത്തുന്നു എന്ന അപ്ഡേറ്റ് ആണ് ഇന്ന് അണിയറ പ്രേവർത്തകർ പുറത്ത വിട്ടത്, പ്രേമം എന്ന് ഒറ്റ ചിത്രം കൊണ്ട് തന്നെ തമിഴ് നാട്ടിലും ഒട്ടനവധി ആരാധകർ ഉള്ള നിവിൻ പൊളി ആദ്യമായിട്ടാണ് ഇത്രെയും വലിയ ഒരു ക്യാൻവാസിൽ വരുന്ന തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

സായ് അഭയങ്കർ ആണ് ബെൻസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോർജ് നിർവഹിക്കുന്നു. ഫിലോമിൻ രാജ് ചിത്രത്തിന്റെ എഡിറ്റിങ്ങും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു. അനൽ അരശ് ആണ് സംഘട്ടനസംവിധാനം.
പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി 120 ദിവസത്തിലേറെ നീളുന്ന ചിത്രീകരണമായിരിക്കും നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button