ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെഅഭിനന്ദനങ്ങളില്‍ മൂടുകയാണ് സിനിമാലോകവും പ്രേക്ഷകരും. മലയാളികള്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാലോകം ഒന്നാകെ ഈ പുരസ്‌കാര നേട്ടത്തെ ആഘോഷമാക്കുന്നുണ്ട്.
തമിഴ് നടന്‍ കാര്‍ത്തിയും മോഹന്‍ലാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ഏത് തരം വേഷത്തിലും പൂര്‍ണമായി കഥാപാത്രമായി മാറുന്ന അതുല്യ നടനാണ് മോഹന്‍ലാല്‍ എന്ന് കാര്‍ത്തി പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു കാര്‍ത്തി മോഹന്‍ലാലിനെ അഭിനന്ദിച്ചത്.
‘ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാല്‍ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഏത് തരം റോളിലേക്കും, അത് സബ്ട്ടിലോ, വ്യത്യസ്ത ലെയറുകളുള്ളതോ, അല്ലെങ്കില്‍ വമ്പന്‍ വേഷമോ എന്തുമായിക്കൊള്ളട്ടെ, അതിലേക്കെല്ലാം ആഴ്ന്നിറങ്ങി പൂര്‍ണമായും കഥാപാത്രമായി മാറാനുള്ള കഴിവുള്ള നടനാണ് താങ്കള്‍.
കഥാപാത്രത്തിലേക്ക് അലിഞ്ഞുചേരുന്ന ആ കഴിവിലൂടെ സിനിമ കണ്ട ഏറ്റവും മികച്ച ഒരിക്കലും മറക്കാനാകാത്ത എത്രയോ പെര്‍ഫോമന്‍സുകള്‍ താങ്കള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ അംഗീകാരം അത് താങ്കള്‍ക്ക് അര്‍ഹതപെട്ടതാണെന്ന് മാത്രമല്ല, താങ്കളെ പോലൊരു ലെജന്‍ഡിന് ഏറ്റവും ചേരുന്ന നേട്ടം തന്നെയാണത്’ കാര്‍ത്തി കുറിച്ചു.