MalayalamNews

ജയറാം പ്രധാന വേഷത്തിൽ; പാൻ ഇന്ത്യൻ ചിത്രം ‘മിറൈ’ എത്തുന്നു

ഗെയിം ചെയിഞ്ചർ എന്ന ചിത്രത്തിന് ശേഷം ജയറാം ഒരു പ്രധാന വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘മിറൈ – സൂപ്പർ യോദ്ധ’യുടെ ടീസർ റിലീസ് ചെയ്തു. കാർത്തിക്ക് ഗട്ടംനേനി സംവിധാനത്തിൽ തേജ സജ്ജ നായകനാകുന്ന ചിത്രത്തിൽ റിതിക നായക്, ശ്രിയ ശരൺ, ജഗപതി ബാബു, രാജേന്ദ്രനാഥ് സുച്ചി, പവൻ ചോപ്ര, തഞ്ച കെല്ലർ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടീസറിൽ ജയറാം ഒരു സന്യാസിയുടെ വേഷത്തിൽ കഥ വിവരിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. നായകനും വില്ലനും തമ്മിലുള്ള പോരാട്ടങ്ങളും ഒന്നിലധികം ആക്ഷൻ രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാന്റസി ആക്ഷൻ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രണ്ട് കാലഘട്ടത്തിന്റെ കഥ പറയുന്നുണ്ട്.

നായകൻ തേജ സജ്ജ ഇതിനുമുൻപ് അഭിനയിച്ച ‘ഹനുമാൻ’ എന്ന ചിത്രം ദേശീയ തലത്തിൽ ശ്രദ്ധയും വിജയവും നേടിയിരുന്നു. സംവിധായകൻ കാർത്തിക്ക് ഗട്ടംനേനി തന്നെയാണ് മിറൈയുടെ വിജയാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പീപ്പിൾ മീഡിയ ഫാക്റ്ററി നിർമ്മിക്കുന്ന മിറൈ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി, ചൈനീസ് എന്നീ ഭാഷകകളിൽ ആണ് റിലീസ് ചെയ്യാനുദ്ദേശിക്കുന്നത്.

സൂപ്പർഹിറ്റ് ചിത്രം കാർത്തികേയ 2, ജാട്ട് തുടങ്ങിയ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം പീപ്പിൾ മീഡിയ ഫാക്ടറി നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് ഗൗര ഹരിയാണ്. മിറൈ എന്നാൽ ജാപ്പനീസിൽ ഭാവി എന്നാണ് അർഥം. ചിത്രം ആഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button