Chithrabhoomi

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ പുണെയിൽ

സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പുണെയിൽ നടന്നുവരുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ കേരള പോർഷനുകൾ പൂർത്തിയായ ശേഷമാണ് പുണെയിലെ ചിത്രീകരണം ആരംഭിച്ചത്. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിൻ്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്.

ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പുണെയിലെ ചിത്രീകരണം. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത തുടങ്ങിയവർ പുണെയിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സൂചിപ്പിച്ചു. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

അഖിൽ സത്യൻ്റേതാണു കഥ. നവാ​ഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗാനങ്ങൾ – മനു മഞ്ജിത്ത്. സംഗീതം – ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം – പ്രശാന്ത് നാരായണൻ. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യൂം ഡിസൈൻ -സമീരാ സനീഷ് . സഹ സംവിധാനം – ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. പ്രൊഡക്ഷൻ മാനേജർ – ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്. ഫോട്ടോ – അമൽ.സി. സദർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button