Chithrabhoomi

മഞ്ഞുമ്മേല്‍ ഗേള്‍ സവാരി ആപ് ബ്രാന്‍ഡ് അംബാസിഡറായി അലിഷ

കൊച്ചിയിലെ മഞ്ഞുമ്മേല്‍ നിവാസിയായ 18 കാരി അലിഷ ജിന്‍സണിന്റെ ജീവിതം മാറ്റിമറിച്ച കഥ ആണിത്. വൈറല്‍ വിഡിയോ പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ ശ്രദ്ധ പിടിച്ചു പറ്റി. അലിഷയുടെ മനക്കരുത്തും നിശ്ചയ ദാര്‍ഢ്യവും മന്ത്രിയെ സ്വാധീനിച്ചു. സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി ആപായ കേരള സവാരിയുടെ ബ്രാന്‍ഡ് അംബാസിഡറായി അലിഷയെ തെരഞ്ഞെടുത്തതിങ്ങനെയാണ്.

”ജീവിതം ഒരിക്കലും സുഗമമായി പോകില്ല. ഓരോ കോണിലും ഒറ്റപ്പെട്ട തടസങ്ങള്‍ ഉണ്ടാകും. എന്റെ ജീവിതത്തിലും എനിക്ക് ചെറിയ തടസങ്ങളല്ല നേരിട്ടത്. എന്റെ അച്ഛന്‍ അപകടത്തില്‍പ്പെട്ട് കിടപ്പിലായപ്പോഴാണ് കുടുംബം പ്രതിസന്ധിയിലാകുന്നത്, അലീഷ പറയുന്നു. അലീഷയുടെ അച്ഛന്‍ വീടുകളും ഫര്‍ണിച്ചറുകളും വൃത്തിയാക്കുന്ന ജോലി ചെയ്ത് കൊടുക്കുന്ന ഒരു കമ്പനി തുടങ്ങി. ”എന്റെ സഹോദരന്‍ കോഴ്‌സ് ഉപേക്ഷിച്ച് കമ്പനി നോക്കി നടത്താന്‍ തുടങ്ങി. എന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയുള്ളതെല്ലാം ചെയ്യണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് മഞ്ഞുമ്മല്‍ ഗേള്‍ എന്ന ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങിയത്, അലിഷ പറയുന്നു.

തീരുമാനം കുടുംബത്തെ അറിയിച്ചപ്പോള്‍ അവര്‍ പിന്തുണ നല്‍കി. എന്റെ വീടിനടുത്ത് താമസിക്കുന്നവരില്‍ നിന്നാണ് എന്റെ ആദ്യ യാത്രകള്‍ തുടങ്ങിയത്. യാത്രാക്കൂലി കുടുംബത്തിന്റെ ഭാരം ലഘൂകരിക്കാന്‍ പര്യാപ്തമാണെന്ന് ഞാന്‍ മനസിലാക്കിയെന്നും അലിഷ പറയുന്നു. ആദ്യം ഒരു ദിവസം 500 രൂപയാണ് സമ്പാദിച്ചത്. പിന്നീട് ഊബര്‍ ഓടിത്തുടങ്ങിയപ്പോള്‍ 600-700 രൂപ സമ്പാദിക്കാന്‍ കഴിഞ്ഞു. വൈകുന്നേരം 5 മണി മുതല്‍ അര്‍ദ്ധരാത്രി വരെ അലീഷ ജോലി ചെയ്യുന്നു. രാത്രി വൈകി യാത്ര ചെയ്യുമ്പോഴും മോശം അനുഭവം ഒന്നുമുണ്ടായിട്ടില്ലെന്നും അലീഷ പറയുന്നു. കേരള സവാരി ആപ്പ് ഡ്രൈവര്‍മാര്‍ക്ക് ഒരു അനുഗ്രഹമാണെന്നും അലീഷ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button