MalayalamNews

ഫസ്റ്റ് ഡേ കളക്ഷനിൽ എമ്പുരാനും തൊടാൻ ആയില്ല; ഫസ്റ്റടിച്ച് ഒരു ഫ്‌ളോപ്പ് പടം

ഈ വർഷം പകുതിയോട് അടുക്കുമ്പോൾ വിവിധ ഇന്റസ്ട്രികളിൽ നിന്ന് വലുതും ചെറുതുമായി നിരവധി ചിത്രങ്ങളാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിൽ രണ്ട് ബ്ലോക് ബസ്റ്റർ ഹിറ്റുകളാണ് ഇതുവരെ ലഭിച്ചത്. ഇതിൽ രണ്ടും മോഹൻലാലിൻറെ സിനിമകളാണ്. എമ്പുരാൻ ഇന്റസ്ട്രി ഹിറ്റായപ്പോൾ തുടരും കേരളത്തിൽ നിന്ന് മാത്രം 100 കോടിയിലധികം നേടിയിട്ടുണ്ട്. ഇപ്പോഴിതാ 2025ൽ ഇതുവരെ ഇറങ്ങിയ ഇന്ത്യന്‍ സിനിമകളുടെ ഓപ്പണിം​ഗ് കളക്ഷൻ റിപ്പോർട്ടുകൾ എത്തിയിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസാണ് കളക്ഷൻ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

പതിനാറ് സിനിമകളാണ് ലിസ്റ്റിൽ ഉള്ളത്. ഇതിൽ ഒന്നാം സ്ഥാനം ശങ്കർ സംവിധാനം ചെയ്ത രാം ചരൺ നായകനായ ഗെയിം ചേയ്ഞ്ചറാണ്. തിയേറ്ററിൽ വമ്പൻ പരാജയമായ സിനിമയുടെ ഓപ്പണിങ് കളക്ഷൻ 82 കോടിയാണ്. 450 കോടി മുടക്കിയെടുത്ത സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും 186 കോടി മാത്രമാണ് ഫൈനൽ കളക്ഷനായി നേടാനായത്. എന്നാല്‍ ഓപ്പണിംഗ് ഡേ കളക്ഷനില്‍ ചിത്രത്തെ വെല്ലാന്‍ ആര്‍ക്കുമായിട്ടില്ല.

68.2 കോടി നേടി മോഹൻലാൽ ചിത്രം എമ്പുരാനാണ് രണ്ടാം സ്ഥാനത്ത്. സൽമാൻ ഖാൻ ചിത്രം 54.72 കോടി നേടി മൂന്നാമത് എത്തിയപ്പോൾ, അജിത്തിന്റെ ​ഗുഡ് ബാഡ് അ​ഗ്ലി 54.25 കോടിയുമായി നാലാം സ്ഥാനത്ത് എത്തി. ഛാവ – 50 കോടി, വിടാമുയർച്ചി – 49 കോടി, ധാക്കു മഹാരാജ – 42 കോടി, ത​ഗ് ലൈഫ് – 42 കോടി, ഹൈസ് ഫുൾ 5 – 39.84 കോടി, ഹിറ്റ് 3 – 37.5 കോടി, റെട്രോ – 32.7 കോടി, സംക്രാന്തികി വസ്തുനം – 32 കോടി, റെയ്ഡ് 2 – 26 കോടി, സ്കൈ ഫോഴ്സ് – 20 കോടി,,തണ്ടേൽ – 18.3 കോടി എന്നീ ചിത്രങ്ങളാണ് ലിസ്റ്റിൽ ഉള്ളത്. പതിനാറാം സ്ഥാനത്ത് മലയാളത്തിന്റെ തുടരുമും ഇടംപിടിച്ചു. 17.10 കോടിയാണ് തുടരുമിന്റെ ആദ്യദിന കളക്ഷൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button