രജനികാന്ത് നായകനായെത്തുന്ന ലോകേഷ് കനകരാജ് ചിത്രം കൂലിക്ക് യുഎസിൽ മികച്ച ബുക്കിങ്. റിലീസിന് 20 ദിവസമോളം ബാക്കിയിരിക്കെയാണ് രജനിയുടെ തൂക്കിയടി.നോർത്ത് അമേരിക്കയിൽ നിന്നും മാത്രം 180 ഇടങ്ങളിൽ നിന്നുമായി 10,500 ടിക്കറ്റുകളാണ് വിറ്റുപോയത്. 435ന് മുകളിൽ ഷോയിൽ നിന്നുമാണ് ഇത്രയും ബുക്കിങ്ങുകൾ. ഇനിയും ഒരുപാട് ലൊക്കേഷനുകളില്ഡ ചിത്രം ബുക്കിങ് ആരംഭിക്കാനുള്ള സാഹചര്യത്തിൽ മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്.
തമിഴ് വെർഷനൊപ്പം തെലുഗ് വെർഷനും നിലവിൽ മികച്ച പ്രീ ബുക്കിങ് നേടുന്നുണ്ട്. നിലവിലുളള ഹൈപ്പ് വെച്ച് രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്ങാകാനുള്ള സാധ്യകളാണ് നിലനിൽക്കുന്നത്.
കൂലിയുടെ റിലീസിനായി ആകാംക്ഷപൂർവം കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിൽ നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആമിർ ഖാൻറെ കാമിയോ റോളുമുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.