വിക്കി കൗശൽ നായകനായി ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘ഛാവ’. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയമായ ചിത്രം ബോക്സ് ഓഫീസിൽ ഇന്ത്യയിൽ നിന്നു മാത്രം 600 കോടിയോളും രൂപ നേടിയതായാണ് വിവരം. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്.
വിക്കി കൗശൽ നായകനായ ഈ ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രം സംവിധാനം ചെയ്തത് ലക്ഷ്മൺ ഉത്തേക്കർ ആണ്. ബിഗ്ബജറ്റ് ചിത്രമായ ഛാവ, ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഛത്രപതി സംഭാജി മഹാരാജിന്റെ വേഷമാണ് വിക്കി കൗശല്‍ അവതരിപ്പിക്കുന്നത്. സംഭാജി മഹാരാജിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായി ആണ് രശ്മിക ചിത്രത്തിലെത്തുന്നത്.