അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ഒടുവില്‍ മികച്ച ആക്ഷന്‍ ഡിസൈനും അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. 2027ലെ ഓസ്കാര്‍ പുരസ്കാരങ്ങള്‍ മുതലായിരിക്കും സിനിമകളിലെ മികച്ച ആക്ഷന്‍ രംഗങ്ങളെ ആദരിച്ച് അവാര്‍ഡ് നല്‍കുക. ഓസ്കാര്‍ പുരസ്കാരങ്ങളുടെ 100ാം വാര്‍ഷികമാണ് 2027ല്‍. ചലച്ചിത്രനിർമ്മാണ പ്രക്രിയയുടെ ഒരു സുപ്രധാന ഭാഗമായി ദീർഘകാലമായി ഉള്‍പ്പെട്ടവരായിട്ടും. എന്നാൽ വേണ്ടത്ര അംഗീകരിക്കപ്പെടാത്തതുമായ സ്റ്റണ്ട് സമൂഹത്തിന് ആദരവാണ് ഈ പ്രഖ്യാപനം എന്നാണ് അക്കാദമി പറയുന്നത്.
“സിനിമയുടെ ആദ്യകാലം മുതൽ, സ്റ്റണ്ട് ഡിസൈൻ ചലച്ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു. ഈ സാങ്കേതിക,സർഗ്ഗാത്മക കലാകാരന്മാരുടെ ഏറ്റവും പുതിയ പ്രവർത്തനങ്ങളെ ആദരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഈ സുപ്രധാന അവസരത്തിൽ സ്വന്തമാക്കുവാന്‍ നടത്തുന്ന അവരുടെ പ്രതിബദ്ധതയ്ക്കും സമർപ്പണത്തിനും ഞങ്ങൾ അവരെ അഭിനന്ദിക്കുന്നു.” അക്കാദമി സിഇഒ ബിൽ ക്രാമറും അക്കാദമി പ്രസിഡന്റ് ജാനറ്റ് യാങ്ങും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
2027-ൽ നൂറാമത് അക്കാദമി അവാർഡ് നിയമങ്ങളിൽ ആദ്യത്തെ സ്റ്റണ്ട് അവാർഡിനുള്ള യോഗ്യതയും വോട്ടിംഗ് നടപടിക്രമങ്ങളും വിശദീകരിക്കുമെന്ന് അക്കാദമി അറിയിച്ചു.