Telugu

യഷിന് ക്ലാഷ് വെച്ച് രൺവീർ സിങ്, റിലീസ് മാറ്റാൻ സാധ്യതയുണ്ടോ ?

സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് യഷ് നായകനാകുന്ന ടോക്സികും രൺവീറിന്റെ ധുരന്തറിന്റെ രണ്ടാം ഭാഗവും. ഇരു സിനിമകൾക്കും ഇപ്പോൾ തന്നെ ഹൈപ്പ് ധാരണം ഉണ്ട്. സിനിമകൾ തിയേറ്ററിൽ എത്തുന്നത് ഒരു ദിവസം തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസമാണ് ധുരന്തറിന്റെ രണ്ടാം ഭാഗം മാർച്ച് 19 ന് തിയേറ്ററിൽ എത്തുമെന്ന് അണിയറപ്രവർത്തർ അറിയിച്ചത്. ഇതിന് പിന്നാലെയാണ് യഷിന് ക്ലാഷ് വെക്കാൻ രൺവീർ ഒരുങ്ങുന്നവെന്ന വാർത്ത ശ്രദ്ധ നേടിയത്. കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് ‘ടോക്സിക്’. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2023 ൽ അനൗൺസ് ചെയ്ത ചിത്രം രണ്ട് വർഷത്തിന് ശേഷമാണ് തിയേറ്ററിൽ എത്തുന്നത്.

കെ വി എൻ പ്രൊഡക്ഷൻസ് ആണ് സിനിമ നിർമിക്കുന്നത്. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്. യഷിന്റെ 19-ാം സിനിമയാണിത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. രൺവീറിന്റെ ധുരന്തറും പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുങ്ങുന്നത്. അഞ്ചു ഭാഷയിലാണ് എത്തുന്നത്. നിലവിൽ 1000 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ധുരന്തർ. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് സിനിമയുടെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 4.30 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ നേട്ടം. ഇത് ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ.

ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ‘ഉറി ദ സർജിക്കൽ’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. ഇരുസിനിമകളിൽ ആരെങ്കിലും റിലീസ് ഡേറ്റിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button