പൃഥ്വിരാജിനെക്കുറിച്ചുള്ള ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നില്‍ ആരോ ഉണ്ടെന്ന് മല്ലിക സുകുമാരന്‍. പൃഥ്വിരാജ് നുണകള്‍ പറയുന്ന ആളല്ലെന്നും അനാവശ്യ കമന്റുകള്‍ക്കൊന്നും മകനെ കിട്ടില്ലെന്നും മല്ലിക സുകുമാരന്‍. അതേസമയം താനും മക്കളും ചതിക്കില്ലെന്നും മോഹന്‍ലാലിന് അറിയാമെന്നും മല്ലിക പറയുന്നുണ്ട്.
സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം. എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ മല്ലിക നടത്തിയ പ്രതികരണങ്ങള്‍ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിനെ ചതിച്ചുവെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടിരുന്നുവെന്നും മല്ലിക പറയുന്നുണ്ട്.
”എന്നെ ട്രോള്‍ ചെയ്താല്‍ എനിക്കൊരു പ്രശ്‌നവുമില്ല. ഈയ്യടുത്ത് കാലത്ത് എനിക്ക് തോന്നിയ സംഭവം എന്തെന്നാല്‍ എന്റെ മോനെ ആവശ്യം ഇല്ലാതെ തെറ്റിദ്ധരിക്കുന്നു. അതിന് പിന്നില്‍ നൂറ് ശതമാനം ആരോ ഉണ്ട്. കേരളത്തില്‍ അക്ഷരാഭ്യാസമുള്ള ജനങ്ങള്‍ക്ക്, ഈ കൂലിയെഴുത്തുകാര്‍ അല്ലാത്തവര്‍ക്ക് അറിയാം അങ്ങനൊരു വീട്ടുകാരല്ലെന്നും അവര്‍ക്ക് അതിന്റെ ആവശ്യം ഇല്ലെന്നും” മല്ലിക സുകുമാരന്‍ പറയുന്നു.
”പൃഥ്വിരാജിന് ഒരു കമന്റിനും ഒപ്പം ചെന്നിരുന്ന് സംസാരിക്കുന്ന ആളല്ല. അത് അവിടെയുള്ള എല്ലാ സൂപ്പര്‍-മെഗാ സ്റ്റാറുകള്‍ക്കും അറിയാം. അവനെ കൂടിയിരുന്ന് നുണ പറയാനൊന്നും കിട്ടത്തില്ല. അങ്ങനെ ചെയ്യുന്ന കുറച്ചു പേരുണ്ടാകും. അവനെക്കുറിച്ച് എന്തറിഞ്ഞിട്ടാണ് ഇവന്മാര്‍ ഏഴുതുന്നത്. ഈയ്യടുത്ത് മോഹന്‍ലാലിനെ ചതിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ കണ്ടു. മോഹന്‍ലാല്‍ പറയത്തില്ല അങ്ങനെ. ഞാന്‍ മുദ്രപേപ്പറില്‍ എഴുതി ഒപ്പിട്ട് തരാം, എന്റെ മക്കളോ കുടുംബമോ ഞാനോ ചതിച്ചുവെന്ന് മോഹന്‍ലാല്‍ പറയില്ല” എന്നും മല്ലിക സുകുമാരന്‍ പറയുന്നു.