HindiNews

‘വയസായില്ലേ, വിരമിച്ചൂടേ?’; പരിഹസിക്കാൻ വന്നവനെ തുരത്തിയോടിച്ച് ഷാരൂഖ് ഖാൻ

ദേശീയ അവാർഡ് നേട്ടത്തിന്റെ ആവേശത്തിലാണ് ഷാരൂഖ് ഖാൻ. കരിയറിലെ ആദ്യത്തെ ദേശീയ പുരസ്‌കാരമാണ് ജവാനിലൂടെ ഷാരൂഖ് ഖാനെ തേടിയെത്തിയിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ ഷാരൂഖ് ഖാൻ ഇപ്പോൾ വിശ്രമത്തിലാണ്. വിശ്രമത്തിനിടെ കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഷാരൂഖ് ഖാനെത്തി. രസകമരമായ നിമിഷങ്ങൾക്കാണ് ഇത് വഴിയൊരുക്കിയത്.
ആരാധകരുടെ പല ചോദ്യങ്ങൾക്കും ഷാരൂഖ് ഖാൻ മറുപടി നൽകുന്നുണ്ട്. നിങ്ങളുടെ ഷോൾഡർ ഇപ്പോൾ എങ്ങനെയുണ്ടെന്നാണ് ഒരാൾ ചോദിച്ചത്. ‘സ്റ്റാർഡമിന്റെ ഭാരം കാര്യക്ഷമമായി തന്നെ താങ്ങുന്നുണ്ട്. സുഖപ്പെട്ടുവരികയാണ് സുഹൃത്തേ, ചോദിച്ചതിന് നന്ദി’ എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

എനിക്ക് കുഴപ്പമൊന്നുമില്ല, പരുക്കേറ്റത് വിരലിന്; എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം: ബിജുക്കുട്ടൻ, വിഡിയോ
എപ്പോഴാണ് പുതിയ സിനിമയായ കിങ് റിലീസ് ചെയ്യുക എന്ന് ചോദിച്ചയാളോട് ഷാരൂഖ് ഖാൻ പറഞ്ഞത് ‘കുറച്ച് ഷൂട്ട് ചെയ്തു. ഉടനെ വീണ്ടും ഷൂട്ട് ആരംഭിക്കും. ലെഗ് ഷോട്ട്‌സ് മാത്രം, പിന്നെ അപ്പർ ബോഡിയിലേക്ക് മാറും. ദൈവാനുഗ്രഹത്താൽ വേഗം തീരും. സിദ്ധാർത്ഥ് തീർക്കാനായി കഷ്ടപ്പെടുന്നുണ്ട്’ എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.ഇതിനിടെ ഒരാൾ ഷാരൂഖ് ഖാനെ കളിയാക്കാനും ശ്രമിച്ചു. പതിവ് പോലെ പരിഹാസത്തിന്റെ മുനയൊടിച്ച് വിടുന്നുണ്ട് ഷാരൂഖ് ഖാൻ. ‘വയസായില്ലേ ഇനിയെങ്കിലും വിരമിക്കൂ. പുതിയ കുട്ടികൾ മുന്നോട്ട് വരട്ടെ’ എന്നായിരുന്നു ഒരാളുടെ പരിഹാസം. പിന്നാലെ ഷാരൂഖ് ഖാൻ മറുപടിയുമായി എത്തി.

”സഹോദരാ, നിന്റെ ചോദ്യങ്ങളിലെ കുട്ടിത്തം അവസാനിച്ച ശേഷം കാര്യമുള്ള എന്തെങ്കിലും ചോദ്യവുമായി വരൂ. അതുവരെ താൽക്കാലികമായി വിരമിച്ചേക്കൂ” എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. ജവാനിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയതിനെക്കുറിച്ചും ഒരാൾ ചോദിക്കുന്നുണ്ട്. ‘യാഹ്! രാജ്യത്തിന്റെ രാജാവിനെപ്പോലെയാണ് തോന്നുന്നത്. വലിയ ആദരമാണ്. കൂടുതൽ അധ്വാനിക്കാനും നന്നാക്കാനുമുള്ള ഉത്തരവാദിത്തം കൂടി’ എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button