ChithrabhoomiNews

ബസൂക്കയിൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ’; ആറാട്ടണ്ണൻ

സിനിമാ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണൻ (Arattannan Santhosh Varkey). തീയേറ്ററുകളിൽ സ്ഥിര സാന്നിധ്യമായ സന്തോഷ് സോഷ്യൽ മീഡിയയിൽ പലപ്പോഴായി ട്രോളുകൾക്ക് പാത്രമായി മാറാറുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടി ചിത്രമായ ബസൂക്കയിൽ അഭിനയിക്കാൻ സാധിച്ചതിനെക്കുറിച്ച് പുതിയ ലൈവുമായി എത്തിയിരിക്കുകയാണ് ആറാട്ടണ്ണൻ. തിയേറ്ററിൽ തന്റെ സീനിന് നിറഞ്ഞ കയ്യടി കിട്ടിയെന്നും ചിത്രത്തിൽ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സന്തോഷ് വർക്കി പറഞ്ഞു. പ്രതിഫലം വാങ്ങാതെയാണ് താൻ ബസൂക്കയിൽ അഭിനയിച്ചതെന്നും ഇടയ്ക്കു വച്ച് സിനിമയിൽ നിന്നും പിൻവാങ്ങിയിരുന്നുവെന്നും ആറാട്ടണ്ണൻ കൂട്ടിച്ചേർത്തു.

സന്തോഷ് വർക്കിയുടെ വാക്കുകളുടെ പൂർണരൂപം ഇങ്ങനെ,’ ബാഡ് ബോയ്സിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. എന്നെ മാറ്റി അവസാനം പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ സീൻ ഉണ്ടാകില്ലെന്നാണ് വിചാരിച്ചത്. കാരണം ഇടയ്ക്ക് വച്ച് പിൻവാങ്ങിയിരുന്നു. ഞാൻ ചെയ്തതും മണ്ടത്തരമാണ്.

എനിക്ക് ഡ്രസ് മാറാൻ സ്ഥലം കിട്ടാത്തതുകൊണ്ട് പിൻവാങ്ങിപ്പോയതാണ് പക്ഷെ വലിയ സന്തോഷമുണ്ട്, നല്ല ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റി, ഞാന്‍ പൈസ വാങ്ങിയിട്ടില്ലാ, എന്‍റെ സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ലാ, ഗൗതം വാസുദേവ് മേനോനൊപ്പവും സിദ്ധാർഥ് ഭരതനുമൊപ്പമാണ് അഭിനയിക്കാന്‍ പറ്റിയത്. തിയറ്ററിൽ എന്റെ മുഖം കണ്ട് എനിക്ക് തന്നെ ചിരി വന്നു. എന്തുകൊണ്ടാണ് ആളുകൾ ചിരിക്കുന്നതെന്ന് മനസ്സിലായി. അഭിനയത്തിലേക്ക് സജീവമാകണമെന്നില്ല. ഇതെന്റെ പോപ്പുലാരിറ്റി കൊണ്ട് അഭിനയിച്ചതാണ്. ഒരു പ്രതിഫലം പോലും സിനിമയിൽ മേടിച്ചിട്ടില്ല. പ്രൊഡക്‌ഷൻ കൺട്രോളര്‍ വഴിയാണ് എന്നെ സിനിമയിലേക്കു വിളിക്കുന്നത്. നല്ലൊരു ടീം ആണ് ബസൂക്കയുടേത്.’’–ആറാട്ട് അണ്ണന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button