Tamil

സന്താനം നായകനായ ‘അതിസയ പിറവി’ ഫസ്റ്റ് ലുക്ക് പുറത്ത്

തമിഴ് താരം സന്താനത്തെ നായകനാക്കി നവാഗതനായ സുദാമന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അതിസയ പിറവി’ ഫസ്റ്റ് ലുക്ക് പുറത്ത്. വീനസ് ഇന്‍ഫോടെയ്ന്‍മെന്റിന്റെയും കെ7 സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ കെ.ജെ. ഗണേഷും വിജയ് കെ. ചെല്ലിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സയന്‍സ് ഫിക്ഷന്‍, കോമഡി, മിസ്റ്ററി എന്നിവ സമന്വയിപ്പിക്കുന്ന വ്യത്യസ്തമായൊരു സിനിമാനുഭവത്തിലേക്കാണ് സൂചന നല്‍കുന്നത്. ഗോപിക രമേഷ് ആണ് ചിത്രത്തിലെ നായിക.

നീല നിറത്തിലുള്ള നിഗൂഢമായ ചുഴിക്കുള്ളില്‍ അകപ്പെട്ട സന്താനത്തിന്റെ കഥാപാത്രത്തെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആംബുലന്‍സുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും അസാധാരണമായ പശ്ചാത്തലവും ചിത്രത്തിന്റെ കഥാപരിസരത്തെക്കുറിച്ച് ആകാംക്ഷ ഉയര്‍ത്തുന്നു. ഓരോ നിമിഷവും കാര്യങ്ങള്‍ മാറിമറിയുന്ന അസാധാരണമായൊരു യാത്രയായിരിക്കും ചിത്രമെന്ന സൂചനയും അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കഥയുടെ വിശദാംശങ്ങളോ സയന്‍സ് ഫിക്ഷന്‍ ഘടകങ്ങള്‍ എങ്ങനെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നതെന്നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സന്താനത്തിന്റെ ഇരുപതാമത്തെ ചിത്രമായാണ് ‘അതിസയ പിറവി’ ഒരുങ്ങുന്നത്. കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സന്താനം പിന്നീട് നായകനായും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലൂടെ കോമഡിക്കൊപ്പം സയന്‍സ് ഫിക്ഷനും നിഗൂഢതയും ചേര്‍ന്ന കഥാപരിസരത്തിലേക്കാണ് താരം എത്തുന്നത്. വെറ്റ്രി, സ്മൃതി വെങ്കട്ട്, ജെന്‍സണ്‍ ദിവാകര്‍, റെഡിന്‍ കിംഗ്സ്ലി, ജോര്‍ജ് മരിയന്‍ , പ്രദീപ് ആന്റണി, ഫൂസി, ടി.എസ്.ആര്‍. എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതോടെ ചിത്രത്തിന്റെ റിലീസ് തീയതിയും കൂടുതല്‍ വിവരങ്ങളും അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. രചന, സംവിധാനം: സുദാമന്‍ കൃഷ്ണ, നിര്‍മ്മാണം: കെ.ജെ. ഗണേഷ് (വീനസ് ഇന്‍ഫോടെയ്ന്‍മെന്റ്), വിജയ് കെ. ചെല്ലിയ (കെ7 സ്റ്റുഡിയോസ്), സംഗീതം: ജി.വി. പ്രകാശ് കുമാര്‍, ഛായാഗ്രഹണം: റിച്ചാര്‍ഡ് എം. നാഥന്‍, എഡിറ്റിംഗ്: പ്രവീണ്‍ കെ.എല്‍., ആര്‍ട്ട് ഡയറക്ഷന്‍: ജാക്കി, സംഘട്ടനം: ദിലീപ് സുബ്ബരായന്‍, കോസ്റ്റ്യൂം ഡിസൈനര്‍ : പ്രിയ രവി, പിആര്‍ഒ: ശബരി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button