MalayalamNews

അനൂപ് മേനോന്‍റെ ‘രവീന്ദ്രാ നീ എവിടെ’ ഒ.ടി.ടിയിൽ എവിടെ കാണാം?

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ശീലു ഏബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രമാണ് ‘രവീന്ദ്രാ നീ എവിടെ?’സൈന പ്ലേയിലൂടെ ചിത്രം ഒ.ടി.ടിയിലെത്തുകയാണ്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി, എൻ.പി നിസ, ഇതൾ മനോജ്‌ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ബി.കെ ഹരി നാരായണന്‍റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് പ്രകാശ് ഉള്ളേരിയാണ്. അബാം മൂവീസിന്‍റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമിച്ച ചിത്രമാണിത്. രവീന്ദ്രന്റെ തിരോധാനവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും രസകരമായ രീതിയില്‍ കോര്‍ത്തിണക്കിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ബി.കെ. ഹരി നാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്. ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മഹാദേവൻ തമ്പി ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button