ഈ വർഷത്തെ വിഷുവും ഈസ്റ്ററും ഉഷാറാക്കാം മമ്മൂക്കയ്ക്കും ബേസിലിനും നസ്ലിനുമൊപ്പം. സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ തീയേറ്ററുകളിലേക്ക്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘ബസൂക്ക’ വിഷു റിലീസായി ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും. ‘ബസൂക്ക’ ഒരു ഗെയിം ത്രില്ലർ സിനിമയാണ്. നവാഗതനായ ഡിനോ ഡെന്നിസ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ‘ബേസിൽ ജോസഫ് ചിത്രം ‘മരണമാസും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യും ഏപ്രിൽ 10നാണ് റിലീസ് ചെയ്യുന്നത്‍
.
‘മരണമാസ്’ ഡാർക്ക് ഹ്യൂമർ ജോണറിലുള്ള ഒരു ചിത്രമാണ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാബു ആൻ്റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, രാജേഷ് മാധവൻ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ്നറാണ് ‘ആലപ്പുഴ ജിംഖാന’. ബോക്സിങിനെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ നസ്‍ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ബസൂക്ക: തിയേറ്റർ ഓഫ് ഡ്രീംസ്’ ഇൻ അസോസിയേഷൻ വിത്ത് ‘സരിഗമ’യുടെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ് മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാപിള്ള, ഐശ്യര്യ മേനോൻ, സ്ഫടികം ജോർജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം – സായ്ദ് അബ്ബാസ്, ഛായാഗ്രഹണം – നിമിഷ് രവി, എഡിറ്റിങ് – നൗഫൽ അബ്ദുള്ള.