മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ‘916 കുഞ്ഞൂട്ടൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.അജീഷ് ദാസൻ എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകർന്ന് സച്ചിൻ രാജ്,ശ്രീജിഷ് സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് ആലപിച്ച’ മംഗളമേ മംഗളം മംഗളമേ’ എന്നാരംഭിക്കുന്ന ഒഫീഷ്യൽ വീഡിയോ ഗാനമാണ് റിലീസായത്.
ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘916 കുഞ്ഞൂട്ടൻ’.ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമൽ രാജൻ.ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ,ബിനോയ് നമ്പാല,സുനിൽ സുഖദ,നിയാ വർഗീസ്, ഡയാന ഹമീദ്,സിനോജ് അങ്കമാലി,
ദിനേശ് പണിക്കർ,ടി ജി രവി,സീനു സോഹൻലാൽ,ഇ ഏ രാജേന്ദ്രൻ,ഇടവേള ബാബു,ശിവജി ഗുരുവായൂർ,ബിനു അടിമാലി,അരിസ്റ്റോ സുരേഷ്,
എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.പൂർണ്ണമായും കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് ‘916 കുഞ്ഞൂട്ടൻ’.