നമുക്ക് ചുറ്റും നടക്കുന്ന വിഷയങ്ങൾ ലളിതവും സുന്ദരവുമായി സിനിമകളിൽ അവതരിക്കുമ്പോൾ അത് പ്രേക്ഷക ഹൃദയത്തിൽ പ്രത്യേക ഇടം നേടും.അങ്ങനെ ഹൃദയഹാരിയായ കഥ പറഞ്ഞ് പ്രേക്ഷക ഹൃദയത്തിൽ പ്രത്യേക ഇടം നേടിയെടുക്കുകയാണ് ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ എന്ന പുത്തൻ സിനിമ. അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം തന്നെ പ്രേക്ഷക കയ്യടി നേടി മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. ഖൽബ്, ഗോളം സിനിമകളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ യുവതാരം രഞ്ജിത്ത് സജീവാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രമാകുന്നത്. മലയാള സിനിമയിൽ അടയാളപ്പെടുത്തുന്ന താരമായി ഇനിയും ഇവിടെയുണ്ടാകുന്ന കൃത്യമായി സൂചനകൾ നൽകുന്നതാണ് രഞ്ജിത്ത് സഞ്ജീവിന്റെ ചിത്രത്തിലെ പ്രകടനം.
അച്ഛന്റെയും മകന്റെയും ബന്ധത്തിലൂടെ തുടങ്ങുന്ന ചിത്രം, രാഷ്ട്രീയവും കുടുംബവും വിഷയമാക്കുന്നതിനൊപ്പം സമൂഹത്തിലേക്ക് തിരിച്ച് വെച്ച ഒരു കണ്ണാടിയായി മാറുന്നുണ്ട്. അതിജീവനത്തിനായി വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്ന കേരളത്തിൽ .വിദേശത്തേക്ക് പോയി ജീവിതം നഷ്ടപ്പെട്ട യുവാക്കളുടെ കഥ അവതരിപ്പിച്ചപ്പോൾ ഈ സിനിമ പ്രേക്ഷക ഹൃദയം എളുപ്പത്തിൽ തൊടുന്നതായി മാറി. സിനിമ കാഴ്ചക്കാരെ ചിന്തിപ്പിക്കുകയും വലിയ ചർച്ചകൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. വലിയ ഹൈപ്പുകളില്ലാതെ വന്ന ചിത്രം പ്രേക്ഷക വാക്കുകളിലൂടെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുകയാണ്.
ശക്തമായ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ എന്ന സിനിമയുടെ തിരക്കഥയ്ക്ക് പിന്നിലും അരുൺ വൈഗയെന്ന സംവിധായകൻ തന്നെയാണ്.സിനിമയിൽ സംസാരിക്കുന്ന വിഷയം കൃത്യമായി കണ്ടിരിക്കുന്നവരിൽ നിറയ്ക്കാൻ തിരക്കഥ പ്രധാന കാരണമായെന്ന് ഉറപ്പാണ്. ജോണി ആന്റണിയുടെ അച്ഛൻ കഥാപാത്രം പ്രേക്ഷകനെ ആസ്വാദകരുടെ മനസിനെ കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. നായക കഥാപാത്രത്തിന് കയ്യടിക്കുന്നതിനൊപ്പം തന്നെ കയ്യടി അർഹിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ജോണി ആന്റണിയുടേത്. ഇന്ദ്രൻസ്, സംഗീത, സാരംഗി ശ്യാം, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരെ കൂടാതെ മനോജ് കെ. ജയൻ, ഡോക്ടർ റോണി,മനോജ് കെ യു,മീര വാസുദേവ് തുടങ്ങിയവാരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്.ഒപ്പം സംവിധായൻ അൽഫോൻസ് പുത്രനും സിനിമയിൽ അഭിനേതാവായി എത്തുന്നുണ്ട്
ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പനാണ്. ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത ഗാനങ്ങളാണ്. മനോഹരമായ ഗാനങ്ങൾക്ക് പിന്നിൽ നടൻ ശബരീഷ് വർമ്മയുടെ വരികളാണ്.’പ്രേമ’ത്തിലെ ഹിറ്റ് ഗാനങ്ങൾക്ക് പിന്നിലെ മാജിക്കൽ സംഗീത സംവിധായകൻ രാജേഷ് മുരുകേശനാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. തിയേറ്ററിൽ ആസ്വദിച്ചാൽ നഷ്ടമാകില്ലെന്ന് ഉറപ്പ് നൽകാവുന്ന ചിത്രങ്ങളുടെ ഗണത്തിലേക്ക് ആദ്യ ദിനം കൊണ്ട് തന്നെ ഉയരുകയാണ് ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’