Malayalam

ജീത്തു ജോസഫിന്റെ’വലതുവശത്തെ കള്ളൻ’ ; ചിത്രീകരണം ആരംഭിച്ചു

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന “വലതു വശത്തെ കള്ളൻ ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.ഇടപ്പള്ളി ത്രീ ഡോട്ട്സ് ഫിലിം സ്റ്റുഡിയോയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ജോജു ജോർജ് ആദ്യ ക്ലാപ്പടിച്ചു.

ലെന,നിരഞ്ജന അനൂപ്,ഇർഷാദ്,ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ യു ലിയോണാ ലിഷോയ്,കിജൻ രാഘവൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.ബഡ് സ്റ്റോറീസ്സുമായി സഹകരിച്ച് ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ-കെറ്റിനാ ജീത്തു,മിഥുൻ ഏബ്രഹാം,
സിനി ഹോളിക്സ് സാരഥികളായ ടോൺസൺ,സുനിൽ രാമാടി,പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.ഡിനു തോമസ് ഈലൻ തിരക്കഥ സംഭാഷണമെഴുതുന്നു.സംഗീതം-വിഷ്ണു ശ്യാം,എഡിറ്റിംഗ്- വിനായക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button