Tamil Cinema

പ്രതിഫലത്തിൽ ഒന്നാമൻ വിജയ് ; റെക്കോർഡ് പ്രതിഫലം വാങ്ങുന്ന നടന്മാർ

നടന്മാരുടെയും നടിമാരുടെയും ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ പോലെ തന്നെ അഭിനേതാക്കളുടെ പ്രതിഫലത്തെക്കുറിച്ചും പ്രേക്ഷകർക്ക് എന്നും അറിയാൻ താൽപര്യമുണ്ട്. ഇപ്പോഴിതാ സൗത്ത് ഇൻഡസ്ട്രിയിലെ സൂപ്പർതാര നടന്മാരുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. തമിഴ് സിനിമയുടെ ദളപതി വിജയ് ആണ് പ്രതിഫലത്തിൽ ഒന്നാം സ്ഥാനത്തുള്ള നടൻ. തുടർച്ചയായുള്ള വിജയങ്ങളും ബോക്സ് ഓഫീസിലെ 300 കോടി കലക്ഷനും വിജയ്‌യുടെ താരമൂല്യത്തെ ഉയർത്തിയിട്ടുണ്ട്. 200–250 കോടി വരെയാണ് വിജയ്‌യുടെ പ്രതിഫലം. ജനനായകനിൽ 275 കോടിയാണ് വിജയ്‌യുടെ പ്രതിഫലം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിജയ്‌യുടെ മുൻ ചിത്രമായ ദി ഗോട്ടിൽ 200 കോടി ആയിരുന്നു നടന്റെ പ്രതിഫലം. 2026 ജനുവരി 9 ആണ് ‘ജനനായകൻ’ തിയേറ്ററിൽ എത്തുന്നത്.

സൂപ്പർസ്റ്റാർ രജനികാന്ത് ആണ് പ്രതിഫലത്തിൽ രണ്ടാം സ്ഥാനത്തുള്ള നടൻ. 110–210 വരെയാണ് രജനികാന്തിന്റെ പ്രതിഫലം. കൂലി, ജയിലർ തുടങ്ങിയ സിനിമകളുടെ ബോക്സ് ഓഫീസിലെ വിജയം നടന്റെ താരമൂല്യത്തെ ഉയർത്തിയിട്ടുണ്ട്. ജയിലർ 2 ആണ് ഇനി പുറത്തുവരാനുള്ള രജനി ചിത്രം. അടുത്ത വർഷം ജൂണിൽ സിനിമ പുറത്തിറങ്ങുമെന്നാണ് വിവരം. ഉലകനായകൻ കമൽ ഹാസൻ ആണ് പ്രതിഫലത്തിൽ മൂന്നാം സ്ഥനത്തുള്ള നടൻ. 100–150 കോടിയാണ് കമൽ ഹാസന്റെ പ്രതിഫലം. തഗ് ലൈഫ്, ഇന്ത്യൻ 2 തുടങ്ങിയ സിനിമകൾ പരാജയമായെങ്കിലും വമ്പൻ സിനിമകൾ ആണ് കമൽ ഹാസന്റേതായി ഇനി അണിയറയിൽ ഒരുങ്ങുന്നത്.

തല അജിത് ആണ് പ്രതിഫലത്തിൽ നാലാം സ്ഥാനത്തുള്ള താരം. 105–120 കോടി വരെയാണ് അജിത് ഓരോ സിനിമയ്ക്കും കൈപ്പറ്റുന്നത്. ഗുഡ് ബാഡ് അഗ്ലിയുടെ വമ്പൻ വിജയം അജിത്തിന്റെ താരമൂല്യം ഉയർത്തിയിട്ടുണ്ട്. ആധിക് രവിചന്ദ്രൻ ഒരുക്കുന്ന അടുത്ത സിനിമയിലും അജിത്താണ് നായകൻ. ഇവർക്ക് തൊട്ടുപിന്നിലായി പ്രതിഫലത്തിൽ നടൻ സൂര്യയും ഉണ്ട്. 40 മുതൽ 70 കോടി വരെയാണ് സൂര്യയുടെ പ്രതിഫലം. റെട്രോ, കങ്കുവ തുടങ്ങിയ സിനിമകൾ പരാജയമായെങ്കിലും നടന്റെ താരമൂല്യത്തിലും ഇടിവൊന്നും വന്നിട്ടില്ല. ശിവകാർത്തികേയൻ ആണ് പ്രതിഫലത്തിൽ സൂര്യയ്ക്ക് തൊട്ടുപിന്നിലുള്ള നടൻ. 35 മുതൽ 50 കോടി വരെയാണ് നടന്റെ പ്രതിഫലം. അമരന്റെ വലിയ വിജയം നടന്റെ പ്രതിഫലം വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. 25 – 50 കോടി പ്രതിഫലവുമായി ധനുഷും തൊട്ടുപിന്നിലുണ്ട്. പാൻ ഇന്ത്യൻ സിനിമകളിലെ നടന്റെ സാനിധ്യം പ്രതിഫലം കൂട്ടുന്നതിന് കാരണമായിട്ടുണ്ട്. മക്കൾ സെൽവൻ വിജയ് സേതുപതിയാകട്ടെ 15 മുതൽ 25 കോടി വരെയാണ് ഓരോ സിനിമയ്ക്കും പ്രതിഫലമായി വാങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button