ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമ സെപ്റ്റംബർ അഞ്ചിനാണ് പുറത്തിറങ്ങുന്നത്. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സിനിമയുടെ പ്രമോഷൻ ഭാഗമായി നടൻ ശിവകർത്തികേയനും സംഘവും തിയേറ്ററിലെ കേരളത്തിൽ എറണാകുളം ലുലു മാളിൽ എത്തിയിരുന്നു. അമരൻ സിനിമ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ നടൻ ബിജു മേനോനൊപ്പമുള്ള സെറ്റിലെ അനുഭവം മികച്ചതാണെന്നും പറഞ്ഞു. കേരളത്തിൽ എത്തിയ ഉടനെ തന്നെ അങ്കമാലി മാങ്ങാകറിയും, തലശ്ശേരി ബിരിയാണിയും കഴിച്ചെന്നും ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു. ‘ എല്ലാവർക്കും വണക്കം, മച്ചാൻമാരെ ഹാപ്പി അല്ലേ. ആദ്യം തന്നെ എനിക്ക് നിങ്ങളോട് ഒരുപാട് നന്ദിയുണ്ട്.
അമരൻ ഒരു മെഗാ ഹിറ്റായി. എല്ലാവരോടും നന്ദിയുണ്ട്. എന്റെ പുതിയ ചിത്രം എആർ മുരുഗദോസ് സാറിനൊപ്പമാണ്. അനിരുദ്ധ് ആണ് സംഗീതം. രുക്മിണിയാണ് നായിക. കൂടെ കേരളത്തിന്റെ സ്വന്തം ബിജു മേനോൻ സാർ. അദ്ദേഹത്തിന്റെ കൂടെയുള്ള അനുഭവം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.ഈ സിനിമ ഒരു ആക്ഷൻ എന്റർടെയ്നറാണ്. ഇതിൽ നിറയെ സ്നേഹവും ആക്ഷനുമൊക്കെയുണ്ട്. നിങ്ങൾക്കെല്ലാവർക്കും നന്നായി ഇഷ്ടപ്പെടും. സെപ്റ്റംബർ അഞ്ചിന് നിങ്ങളെല്ലാവരും തിയേറ്ററിൽ പോയി സിനിമ കാണണം. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ,’ ശിവകാർത്തികേയൻ പറഞ്ഞു. കേരളത്തിൽ എത്തിയ ഉടനെ തന്നെ അങ്കമാലി മാങ്ങാകറിയും, തലശ്ശേരി ബിരിയാണിയും കഴിച്ചെന്നും ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു. എയർ പോട്ടിൽ വെച്ച് തന്നെ കാണാൻ എത്തിയ മാധ്യമങ്ങൾ കേരളത്തിലെ ഫുഡ് കഴിച്ചിട്ടേ മടങ്ങാവൂ എന്ന് പറഞ്ഞിരുന്നുവെന്നും അതുകൊണ്ട് തന്നെ അങ്കമാലി മാങ്ങാകറിയും, തലശ്ശേരി ബിരിയാണിയും പൊറാട്ടയും എല്ലാം ടേസ്റ്റ് ചെയ്‌തെന്ന് ശിവകാർത്തികേയൻ പറഞ്ഞു.
‘തുപ്പാക്കി’ എന്ന ഹിറ്റ് വിജയ് ചിത്രത്തിന് ശേഷം വിധ്യുതും എ ആർ മുരുഗദോസും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മദ്രാസി. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന സിനിമയിൽ സായ് അഭ്യങ്കാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മദ്രാസി ആദ്യം പ്ലാൻ ചെയ്തത് ബോളിവുഡ് താരം ഷാറൂഖ് ഖാനെ നായകനാക്കി ആയിരുന്നുവെന്നും മുരുഗദോസ് പറഞ്ഞിരുന്നു. മദ്രാസിയുടെ ഐഡിയ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഷാറൂഖിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചതായിരുന്നുവെന്നും മുരുഗദോസ് പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് എ ആർ മുരുഗദോസ് ഇക്കാര്യങ്ങൾ പറഞ്ഞത്. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.