എന്നും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഹിറ്റ് ജോഡികളാണ് മോഹൻലാലും ശോഭനയും. നൂറിലേറെ നായികമാർക്കൊപ്പം അഭിനയിച്ചിട്ടുള്ള മോഹൻലാൽ അവരിൽ തന്റെ ഏറ്റവും പ്രിയപ്പെട്ടത് ശോഭനയെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.തരുൺ മൂർത്തിയുടെ തുടരും സിനിമയിലൂടെ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുകയാണ്.
ചിത്രം ഇന്ന് റിലീസ് ചെയ്തതിന് പിന്നാലെ സിനിമ കണ്ടവർക്ക് നന്ദി അറിയിച്ച് നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ശോഭന രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് വിഡിയോ പങ്കുവച്ചത്. ലാല്‍ സാറിന്റെ പെര്‍ഫോമന്‍സ് കണ്ട് ഞാന്‍ തന്നെ സ്തംഭിച്ചുപോയി. കൂടുതല്‍ സ്പോയിലറുകള് ഞാന്‍ പറയുന്നില്ല. എല്ലാവര്ക്കും നന്ദി. എല്ലാവരും കാണുക. ഇത് നല്ലൊരു ഫാമിലി ഡ്രാമയാണ്. ത്രില്ലറും കൂടിയാണ്. ചിത്രം വേഗത്തില്‍ തന്നെ എല്ലാവരും കാണുമെന്ന് വിശ്വസിക്കുന്നുവെന്നും ശോഭന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.
തുടരും ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 38,000 ടിക്കറ്റുകള്‍ വിറ്റിരിക്കുന്നു. വളരെ സന്തോഷം. ടീമിലെ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. ലാല്‍ സാറിന്റെ പെര്‍ഫോമന്‍സ് കണ്ട് ഞാന്‍ തന്നെ സ്തംഭിച്ചുപോയി. കൂടുതല്‍ സ്പോയിലറുകള് ഞാന്‍ പറയുന്നില്ല. സംവിധായകന് തരുണ്‍ മൂര്‍ത്തിക്കും നിര്‍മ്മാതാവ് രഞ്ജിത്തിനും അഭിനന്ദനങ്ങള്‍. എല്ലാവര്ക്കും നന്ദി. എല്ലാവരും കാണുക. ഇത് നല്ലൊരു ഫാമിലി ഡ്രാമയാണ്. ത്രില്ലറും കൂടിയാണ്. ചിത്രം വേഗത്തില്‍ തന്നെ എല്ലാവരും കാണുമെന്ന് വിശ്വസിക്കുന്നു. നന്ദി, ശോഭന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.