സഞ്ജു സുരേന്ദ്രന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഫീച്ചര്‍ ഫിലിമായ ‘ഖിഡ്കി ഗാവ്’ അഥവാ ‘ഈഫ് ഓണ്‍ എ വിന്റേഴ്സ് നൈറ്റ്’ എന്ന ചിത്രത്തിന് ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പുരസ്കാരം. ‘ഹൈലൈഫ് വിഷന്‍ അവാര്‍ഡ്’ ആണ് ചിത്രത്തിന് ലഭിച്ചത്. എസ് ഹരീഷിന്റെ മൂന്ന് ചെറുകഥകളെ ആധാരമാക്കി 2017ല്‍ സംവിധാനം ചെയ്ത ‘ഏദന്‍’ അഥവാ ‘ഗാര്ഡന് ഓഫ് ഡിസയര്‍’ എന്ന ഫീച്ചര്‍ ഫിലിമിലൂടെ സംസ്ഥാന- ദേശീയ തലത്തില്‍ നിരവധി ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ സഞ്ജു സുരേന്ദ്രന് നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകനായി എത്തിയ ചിത്രമാണ് ഖിഡ്കി ഗാവ്.
ഖാന് ചലച്ചിത്ര മേളയില്‍ ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചലച്ചിത്രത്തിന് ഗ്രാന്‍ഡ് പ്രീ നേടിയ പായല്‍ കപാഡിയയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഡല്‍ഹിയിലേക്ക് കുടിയേറുന്ന മലയാളികളായ കമിതാക്കളുടെ ജീവിതമാണ് സിനിമയിലെ പ്രമേയം. റോഷന് അബ്ദുല്‍ റഹൂഫും ഭാനുപ്രിയയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ജിതീഷ് റെയ്ച്ചല്‍, ആരതി കെബി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.