CelebrityChithrabhoomi

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോൾ, കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതി ഷെരീഫുള്‍ ഇസ്ലാമിന്റേതുമായി പൊരുത്തമില്ലെന്നാണ് റിപ്പോർട്ടുകൾ. മുംബൈ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആണ് ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സിഐഡിയുടെ ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലേക്ക് അയച്ച 20 സാമ്പിളുകളില്‍ 19 എണ്ണത്തിനും പ്രതിയുടേതുമായി സാമ്യമില്ലെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നു.

കുളിമുറിയുടെ വാതിൽ, കിടപ്പുമുറിയുടെ വാതിൽ, അലമാരയുടെ വാതിൽ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങൾ അറസ്റ്റിലായ പ്രതിയായ ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദുമായി പൊരുത്തപ്പെടുന്നില്ലെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. പ്രതിയുടെ വിരലടയാളവുമായി പൊരുത്തപ്പെടുന്ന ഒരു വിരലടയാളം കെട്ടിടത്തിന്‍റെ എട്ടാം നിലയിൽ നിന്ന് എടുത്തതാണ്. നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം (NAFIS), ഓട്ടോമേറ്റഡ് മൾട്ടി-മോഡൽ ബയോമെട്രിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AMBIS) എന്നിവ ഉപയോഗിച്ചുള്ള കൂടുതൽ വിശകലനത്തിലും ദേശീയ ഡാറ്റാബേസുകളിൽ ഒരു പൊരുത്തം കണ്ടെത്താനായില്ല.

എന്നാല്‍, വിരലടയാളങ്ങള്‍ പൊരുത്തപ്പെടാന്‍ 1000-ല്‍ ഒന്ന് സാധ്യത മാത്രമാണുള്ളതെന്ന് മുംബൈ പോലീസ് പറയുന്നു. പല ആളുകള്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍നിന്നാണ് വിരലടയാളങ്ങള്‍ ശേഖരിക്കുന്നത്. അതിനാല്‍ വിരലടയാളരേഖ വിശ്വസനീയമായ തെളിവായി കണക്കാക്കാന്‍ കഴിയില്ലെന്നും മുംബൈ പോലീസ് വൃത്തങ്ങള്‍ പറയുന്നു. ജനുവരിയിൽ ബാന്ദ്രയിലെ വസതിയിൽ വെച്ചാണ് സെയ്ഫ് ആക്രമിക്കപ്പെട്ടത്. സെയ്ഫിന് ആറ് തവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button