ആക്ഷന്‍ ഹീറോ അരുണ്‍ വിജയുടെ പുതിയ തമിഴ് ചിത്രം ‘രെട്ട തല’ പ്രേക്ഷകരിലേക്ക്. ഈ മാസം 25 ന് ചിത്രം തിയറ്ററുകളിലെത്തും. ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പോസ്റ്റർ മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. അരുണ്‍ വിജയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ‘രെട്ട തല’ എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
തമിഴിലെ യുവനടന്മാരില്‍ ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. മലയാള പ്രേക്ഷകരും ഏറെ ആരാധിക്കുന്ന നടന്‍ കൂടിയാണ് അരുണ്‍വിജയ്. യുവ നടി സിദ്ധി ഇദ്നാനിയാണ് നായിക. ചിത്രത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. ശ്രദ്ധേയനായ സംവിധായകന്‍ ക്രിസ് തിരുകുമാരനാണ് രെട്ട തല സംവിധാനം ചെയ്തിരിക്കുന്നത്.
ബോബി ബാലചന്ദ്രനാണ് നിര്‍മ്മിക്കുന്നത്. തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ പ്രതിഭകളായ സംവിധാനം:ക്രിസ് തിരുകുമാരൻ. ഡി.ഒ.പി:ടിജോ ടോമി,എഡിറ്റർ :ആൻ്റണി,ആർട്ട്: അരുൺശങ്കർ ദുരൈ,ആക്ഷൻ: പി.സി. സ്റ്റഡ്ൻസ്, പ്രൊഡക്ഷൻ, കൺ ട്രോളർ: മണികണ്ഠൻ, കോ-ഡയറക്ടർ: വി.ജെ. നെൽസൺ,പ്രോഡക്ഷൻ എക്സിക്യൂട്ടീവ്: എസ്.ആർ. ലോകനാഥൻ ,വസ്ത്രധാരണം: കിരുതിഖ ശേഖര് ,കൊറിയോഗ്രാഫർ: ബോബി ആന്റിണി സ്റ്റിൽസ് :മണിയൻ ഡി ഐ : ശ്രീജിത്ത് സാരംഗ്. വിഎഫ്എക്സ് സൂപ്പർവൈസർ: എച്ച് മോണീഷ് ,.സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ ,ഗാന രചന: വിവേക, കാർത്തിക് നേത. പി.ആർ.ഒ. സതീഷ്, പി.ആർ. സുമേരൻ.പബ്ലിസിറ്റി ഡിസൈൻസ്: പ്രാത്തൂൾ എൻ.ടി.സ്ട്രാറ്റജി മേധാവി: ഡോ. എം. മനോജ്, തുടങ്ങിയവരാണ് ചിത്രത്തിന്‍റെ അണിയറയിലുള്ളത്. സ്ട്രൈറ്റ് ലൈൻ സിനിമാസ് – രാജശ്രീ ഫിലിംസുമാണ് രെട്ട തല വിതരണം ചെയ്യുന്നത്.




