കഴിഞ്ഞ കുറച്ച് കാലമായി മലയാളത്തിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട സംവിധായകരിൽ ഒരാളാണ് ഖാലിദ് റഹ്‌മാൻ. അവസാനം ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഖാലിദ് ചെയ്ത എല്ലാ ചിത്രങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ജിംഖാനക്ക് ശേഷം ഖാലിദിന്റെ അടുത്ത ചിത്രത്തിന്റെ അപ്‌ഡേഷനാണ് പുറത്തുവരുന്നത്. യൂണിവേഴ്‌സിൽ സിനിമയുടെ ബാനറിൽ ബി രാകേഷും പ്ലാൻ ബി മോഷൻ പിക്‌ച്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രൊഡ്യൂസറും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷയാണ് ചിത്രത്തിന്റെ അപ്‌ഡേഷൻ പുറത്തുവിട്ടത്.
മറ്റ് അപ്‌ഡേഷനുകളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും യുവനടൻ നസ്‌ലെൻ ഗഫൂറാണ് ചിത്രത്തിൽ നായകനായെത്തുന്നതാണ് സിനിമ വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ട്. വമ്പൻ ഹിറ്റായി മാറിയ ആലപ്പുഴ ജിംഖാനയിലും നസ്‌ലെനായിരുന്നു നായകൻ. നിലവിൽ മോളിവുഡ് ടൈംസ്, ടിക്കി ടാക്ക എന്നീ ചിത്രങ്ങളിലാണ് നസ്‌ലെൻ അഭിനയിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നിവയാണ് ഖാലിദിന്റെ ഇതുവരെ ഇറങ്ങിയ ചിത്രങ്ങൾ.