Malayalam

രാജേഷ് മാധവൻ ചിത്രം ‘പെണ്ണും പൊറാട്ടും’: ഫെബ്രുവരി 6-ന് തിയേറ്ററുകളിലേക്ക്

നടനും സംവിധായകനുമായ രാജേഷ് മാധവൻ ഒരുക്കുന്ന ആദ്യ സിനിമ ‘പെണ്ണും പൊറാട്ടും ഫെബ്രുവരി 6-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നൂറിലധികം പുതുമുഖങ്ങളും നാനൂറിലധികം പക്ഷിമൃഗാദികളും അണിനിരക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം. മലയാളത്തിലെ യുവ സൂപ്പർ താരം ഉൾപ്പടെയുള്ള ചില പ്രമുഖ താരങ്ങൾ ശബ്ദസാന്നിധ്യവുമായി സിനിമയിൽ പ്രേക്ഷകർക്ക് സസ്പെൻസ് നൽകുന്നുണ്ട്. ‘വിഷമ പർവ്വം’, ‘റാണി പത്മിനി’ തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ്. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ഫാൻ്റസിയും സോഷ്യൽ pain (Social Satire) സമസയിപ്പിച്ചുകൊണ്ടുള്ള വേറിട്ടൊരു കഥാപരിസരമാണ് ചിത്രത്തിന്റേത്.

ഒരു വർഷത്തോളം നീണ്ടുനിന്ന പ്രി-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്കും കൃത്യമായ അഭിനയ പരിശീലനത്തിനു ശേഷമാണ് ചിത്രം പൂർത്തിയാക്കിയത്. തനത് പാലക്കാടൻ ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളുടെ ഒരു വലിയ നിര തന്നെ ഈ ചിത്രത്തിലുണ്ട്. ഗോവ ഫിലിം ഫെസ്റ്റിവൽ (IFFI), ഐഎഫ്എഫ്‌കെ തുടങ്ങിയ രാജ്യത്തെ പ്രമുഖ ചലച്ചിത്ര മേളകളിൽ ഹൗസ് ഫുൾ ആയി പ്രീമിയർ ചെയ്യൽ ചിത്രത്തിന് സിനിമാ പ്രേമികളിൽ നിന്ന് ലഭിച്ചത് നിറഞ്ഞ കരഘോഷമായിരുന്നു. കോമഡിയിലും ആക്ഷനിലും ഉൾപ്പടെ പുതുമുഖങ്ങളുടെ അത്യുഗ്രൻ പ്രകടനങ്ങൾ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ് ആണ് കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങുന്ന സാധാരണക്കാരായ ഗ്രാമവാസികളാണ് ചിത്രത്തിലെ അഭിനേതാക്കൾ.

ഡാ തടിയാ’, ‘മഹേഷിൻ്റെ പ്രതികാരം’, ‘മായാനദി’, ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’, ‘ആർക്കറിയാം’, ‘ന്നാ താൻ കേസ് കൊട് മുടങ്ങി പതിനഞ്ചോളം ശ്രദ്ധേയമായ ചിത്രങ്ങൾ സമ്മാനിച്ച സന്തോഷ് ടി. കുരുവിളയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാതാവ് എസ്‌ ടി കെ (STK) ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും നിർമ്മാണ പങ്കാളികളാണ്.

അരുൺ സി. തമ്പി എക്‌സിക്യൂട്ടീവ് പ്രോഡ്യൂസ്ഥായ ഈ ചിത്രത്തിന് വേണ്ടി സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. ഡോൺ വിൻസെന്റ് സംഗീതം പകരുമ്പോൾ വൈശാഖ് സുഗുണൻ്റേതാണ് വരികൾ. വിനോദ് പട്ടണക്കാടൻ കലാസംവിധാനവും ജാണക്‌സ് സേവ്യർ മേക്കപ്പും നിർവ്വഹിച്ചിരിക്കുന്നു. ശബ്ദലേഖ വിഭാഗത്തിൽ ശ്രീജിത്ത് ശ്രീനിവാസൻ (സിങ്ക് & സൗണ്ട് ഡിസൈൻ), വിപിൻ നായർ (സൗണ്ട് മിക്‌സിംഗ്) എന്നിവർ പ്രവർത്തിക്കുന്നു. വൈശാഖ് സനൽകുമാർ ഡിനോ ഡേവിസ് എന്നിവർ ചേർന്നാണ് വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. എഗ്ഗ് വൈറ്റ് വി.എഫ്.എക്‌സും (VFX) ലിജു പ്രഭാകർ കളറിംഗും നിർവ്വഹിക്കുമ്പോൾ ആൻ്റണി സ്റ്റീഫനാണ് പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button